web analytics

ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യം കടലാമകളോട് ആരും പറഞ്ഞില്ലെന്ന് തോന്നുന്നു; ഈ സീസണിൽ ഇതുവരെ ഒരെണ്ണം പോലും മുട്ടയിടാൻ എത്തിയില്ല!

ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യം കടലാമകളോട് ആരും പറഞ്ഞില്ലെന്ന് തോന്നുന്നു; ഈ സീസണിൽ ഇതുവരെ ഒരെണ്ണം പോലും മുട്ടയിടാൻ എത്തിയില്ല!

ആലപ്പുഴ: കേന്ദ്ര ബജറ്റിൽ കടലാമ പ്രജനന കേന്ദ്രങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കേരളതീരത്ത് കടലാമകൾ കുറയുന്നതിൽ ആശങ്ക ശക്തമാകുന്നു.

സംസ്ഥാനത്തെ പ്രധാന കടലാമ മുട്ടയിടൽ കേന്ദ്രങ്ങളിലൊന്നായ തോട്ടപ്പള്ളിയിൽ ഈ സീസണിൽ ഇതുവരെ ഒരു കടലാമയും മുട്ടയിടാൻ എത്തിയിട്ടില്ലെന്ന് സംരക്ഷണ പ്രവർത്തകർ പറയുന്നു.

സാധാരണ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കടലാമകളുടെ പ്രജനനകാലം. തോട്ടപ്പള്ളിയിൽ നാല് വർഷം മുൻപാണ് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തിയതെന്ന് സംരക്ഷകർ പറയുന്നു.

എന്നാൽ പിന്നീട് തീരമണൽ ഖനനം വർധിച്ചതോടെ ഇവയുടെ മുട്ടയിടൽ പ്രദേശങ്ങൾ നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം പുന്നപ്ര ഭാഗത്ത് ചില കടലാമകൾ മുട്ടയിട്ടിരുന്നുവെങ്കിലും, ഇത്തവണ തോട്ടപ്പള്ളിയിൽ കടലാമകളുടെ സാന്നിധ്യം പോലും ഇല്ലാത്തതാണ് ആശങ്ക ഉയർത്തുന്നത്.

മണൽ ഖനനത്തിനൊപ്പം കാലാവസ്ഥ വ്യതിയാനവും കടലാമകൾ എത്താതിരിക്കാൻ കാരണമാകാമെന്നാണ് വിലയിരുത്തൽ.

“ബജറ്റിൽ പ്രഖ്യാപനം വന്നതോടെ കടലാമകളെക്കുറിച്ച് സംസാരമുണ്ടായെന്നല്ലാതെ, സംരക്ഷണത്തിന് അധികാരികൾ എന്ത് നടപടിയെടുക്കുമെന്ന് കാണണം.

വലിയ പ്രതീക്ഷയൊന്നുമില്ല,” കടലാമ സംരക്ഷകൻ സജി ജയമോഹൻ പറഞ്ഞു.

കടലാമകൾക്ക് ഭീഷണിയാകുന്ന രീതിയിൽ തീരമേഖലയിൽ ഖനനം പ്രോത്സാഹിപ്പിക്കുന്ന ‘ധാതുമണൽ ഇടനാഴി’ ബജറ്റിൽ പ്രഖ്യാപിച്ചതും വൈരുധ്യമായി സംരക്ഷകർ ചൂണ്ടിക്കാട്ടുന്നു.

കടലാമ സംരക്ഷണം ഇല്ലെന്നാരോപിച്ച് ഇന്ത്യയിൽ നിന്ന് ചെമ്മീൻ വാങ്ങാൻ വിസമ്മതിക്കുന്ന രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു പ്രഖ്യാപനം മാത്രമാണ് ഇതെന്നും അവർ വിമർശിക്കുന്നു.

കടലാമ പ്രജനന കേന്ദ്രങ്ങളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്നത് അപകടകരമാണെന്നും, കൂടുതൽ ആളുകൾ എത്തുന്ന തീരങ്ങളിൽ കടലാമകൾ മുട്ടയിടാൻ സാധാരണ എത്താറില്ലെന്നും സംരക്ഷകർ പറയുന്നു.

തോട്ടപ്പള്ളിയിൽ കഴിഞ്ഞ 13 വർഷമായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകർ സ്വന്തം ചെലവിൽ ഹാച്ചറിയും ഒരുക്കിയിട്ടുണ്ട്.

വനംവകുപ്പ് കുറച്ചുകാലം വാച്ചർ അലവൻസ് നൽകിയതൊഴിച്ചാൽ സർക്കാർ തലത്തിൽ കാര്യമായ സഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി.

സംസ്ഥാനത്ത് തോട്ടപ്പള്ളി, ചാവക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കടലാമകൾ മുട്ടയിടാൻ എത്താറുള്ളത്. ഈ കേന്ദ്രങ്ങളിലുടനീളം സന്നദ്ധ സംഘടനകളാണ് പ്രധാനമായും സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ENGLISH SUMMARY

Though the Union Budget announced tourism projects at sea turtle breeding sites, conservationists in Kerala fear the turtles are disappearing from the coast. At Thottappally, a key nesting site, no turtles have arrived so far this season. Sand mining and climate change are cited as possible reasons. Activists also criticize the budget for promoting coastal mineral mining, calling it contradictory and risky, especially if breeding sites are linked with tourism.

kerala-thottappally-sea-turtles-not-arrived-budget-tourism-concerns

Sea turtles, Thottappally, Kerala coast, Alappuzha, turtle conservation, sand mining, climate change, Union Budget, tourism project, nesting season

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

അങ്കമാലിയിൽ പ്രതികാരക്കൊല: മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥൻ കെഎസ്ആർടിസി ഡ്രൈവറെ വെടിവച്ച് കൊന്നു

അങ്കമാലിയിൽ പ്രതികാരക്കൊല: മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥൻ കെഎസ്ആർടിസി ഡ്രൈവറെ വെടിവച്ച് കൊന്നു അങ്കമാലി:...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി...

Related Articles

Popular Categories

spot_imgspot_img