വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു
കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു. പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്‍റെ (ഷാജി) മകൻ മുഹമ്മദ് സെയ്‌ഫ് (20) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ഏകദേശം 6.30-നാണ് സംഭവം നടന്നത്. കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിമിന്നൽ ബാധിച്ചത്.
18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു
മുഹമ്മദ് സെയ്‌ഫ് കോട്ടയം സി.എം.എസ്. കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു.
റെയ്ഹാനത്ത് ആണ് അമ്മ. മകന്റെ അപ്രതീക്ഷിത മരണം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തും.
English Summary:
A 20-year-old college student in Kerala died after being struck by lightning while bathing outside his house during the evening. The incident occurred suddenly, giving him no time to react, and he sustained fatal injuries. He was a second-year degree student, and his untimely death has left his family, friends, and the local community in deep shock and grief. Authorities later shifted the body for post-mortem procedures.








