web analytics

സ്ത്രീകൾക്ക് സുരക്ഷയും സഹായവും: കേരള സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു

കേരള സർക്കാരിന്റെ പുതിയ സാമൂഹിക സുരക്ഷാ പ്രഖ്യാപനം സംസ്ഥാനത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് വലിയ ആശ്വാസമായി.

സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന പേരിൽ അവതരിപ്പിച്ച ഈ സഹായം പ്രകാരം 35 മുതൽ 60 വയസു വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം ₹1000 പെൻഷൻ ലഭിക്കും.

തൊഴിൽ, വരുമാനം, സാമൂഹിക സ്ഥിതി എന്നിവയിൽ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്.

ആർക്കാണ് അർഹത?

ഈ പെൻഷൻ കേരളത്തിൽ സ്ഥിരമായി താമസിക്കുന്ന, താഴെപ്പറയുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ലഭിക്കും:

മഞ്ഞ (Yellow)യും പിങ്ക് (Pink) റേഷൻ കാർഡുള്ള സ്ത്രീകൾ ,വിതവകൾ, അവിവാഹിതർ, ട്രാന്‍സ്‌വുമൻ ഉൾപ്പെടെ മറ്റ് ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്തവർ

സാമൂഹികക്ഷേമ പെൻഷനുകൾ, സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര/താത്കാലിക ജോലി, സർവീസ്/കുടുംബ/ക്ഷേമനിധി/EPF പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് ഈ പദ്ധതി ലഭ്യമല്ല.

കൂടാതെ ഒരു മാസത്തിലധികം റിമാൻഡിലോ ജയിലിലോ കഴിയുന്നവർ അർഹത നഷ്ടപ്പെടും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ലഭിക്കാൻ തടസ്സമില്ല.

എങ്ങനെ അപേക്ഷിക്കാം?

പദ്ധതിയിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) സെക്രട്ടറിമാർക്ക് അപേക്ഷിക്കണം.

ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക സാമൂഹിക സുരക്ഷാ പെയ്മെന്റ് കമ്പനി നേരിട്ട് നൽകും. മറ്റു ക്ഷേമപദ്ധതിയിലെ അംഗത്വം ഇല്ലാത്തവരെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തും.

സീബ്രാലൈനിൽ പോലും സുരക്ഷയില്ല; 10 മാസത്തിൽ 218 പേർ മരണം;
കാൽനടയാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നം

നീലയും വെള്ളയും റേഷൻ കാർഡുള്ളവർക്ക് പെൻഷൻ ലഭ്യമല്ല.രാജ്യത്തിന് പുറത്തേക്ക് താമസം മാറിയാൽ പെൻഷൻ നിർത്തലാകും.സർക്കാർ/സഹായ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചാൽ പെൻഷൻ തുടർന്നും ലഭിക്കില്ല.

സ്ത്രീസുരക്ഷക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമൊരു കരുതലോട് കൂടിയ സഹായം

സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും ലക്ഷ്യമാക്കുന്ന ഈ പദ്ധതി, കൂടാതെ ട്രാന്‍സ്‌വുമൻ വിഭാഗത്തിനും അർഹത നൽകുന്നതിൽ സാമൂഹിക ഉൾക്കെട്ടിനെയും സമത്വത്തെയും മുൻനിരയിൽ എത്തിക്കുന്നു.

English Summary

The Kerala government has launched the “Stree Suraksha Pension Scheme” offering ₹1000 monthly financial support to women aged 35–60 belonging to economically weaker sections with yellow or pink ration cards. Widows, unmarried women, and eligible trans women can apply. Those already receiving pensions or government employees are not eligible. Applications must be submitted to local government secretaries, and funds will be directly transferred to beneficiaries’ bank accounts.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന്

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന് തിരുവനന്തപുരം:...

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ കണ്ണൂർ: ക്രിമിനൽ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

ലോക കേരള സഭ അഞ്ചാം പതിപ്പിന് തുടക്കം; പോർമുഖം തുറന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആഗോള സംഗമവേദിയായ ലോക കേരള സഭയുടെ അഞ്ചാം...

Related Articles

Popular Categories

spot_imgspot_img