നായകൾക്ക് ആരു മണികെട്ടും? സർക്കാർ പ്രതിസന്ധിയിലാണ്
തിരുവനന്തപുരം: തെരുവുനായകളെ പിടികൂടി ഷെൽട്ടർ ഹോമുകളിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ പ്രതിസന്ധിയിലാണ്.
ആവശ്യത്തിന് വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങാൻ കഴിയാത്തതാണ് പ്രധാന തടസം. വന്ധ്യംകരണത്തിനായി തദ്ദേശവകുപ്പ് ശ്രമം ആരംഭിച്ചെങ്കിലും മിക്ക പഞ്ചായത്തുകളും എതിർപ്പ് പ്രകടിപ്പിച്ചു.
വന്ധ്യംകരണ കേന്ദ്രങ്ങൾക്ക് എ.സി മുറി, എ.സി ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ കർശന നിബന്ധനകൾ ഉൾപ്പെടുത്തിയ കേന്ദ്രനിയമ ഭേദഗതികൾ ചെലവേറുന്നതിനും കാരണമായി.
നായകളെ കൊന്നൊടുക്കുന്നത് നിയമവിരുദ്ധമായതോടെ തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് 9 ലക്ഷമായി ഉയർന്നു. 2019-20ൽ ഇത് 7 ലക്ഷം മാത്രമായിരുന്നു, 2015-16ൽ 3 ലക്ഷം.
2022 ഒക്ടോബർ 20ന് മുമ്പ് എല്ലാ തെരുവുനായകൾക്കും പേവിഷ വാക്സിൻ നൽകാനായി മൃഗസംരക്ഷണ വകുപ്പ് തീവ്ര വാക്സിനേഷൻ പദ്ധതി ആരംഭിച്ചെങ്കിലും, നായകളിൽ 10 ശതമാനം മാത്രമാണ് കുത്തിവയ്ക്കാൻ സാധിച്ചത്.
ഡോഗ് ക്യാച്ചർമാരുടെ കുറവ് കാരണം പല പഞ്ചായത്തുകളിലും പദ്ധതി ആരംഭിച്ചിട്ടില്ല. സംസ്ഥാനത്ത് തെരുവുനായകളുടെ എണ്ണത്തിൽ 170 ഹോട്ട്സ്പോട്ടുകൾ നിലവിലുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് റിപ്പോർട്ട് പറയുന്നു.
English Summary:
Kerala is facing a crisis in implementing the Supreme Court order to capture and shelter stray dogs, as most local bodies resist setting up sterilization centers due to high costs and new central norms requiring AC facilities. The state’s stray dog population has risen to 9 lakh from 7 lakh in 2019–20. Only 10% of dogs received rabies vaccines due to staff shortages, with 170 hotspots identified across Kerala.









