കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തല്ല; വിവരങ്ങള്‍ നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തല്ലെന്ന്സംസ്ഥാന വിവരാവകാശ കമ്മീഷന്‍.

നിയമത്തിലെ റൂള്‍ 12 പ്രകാരം അപേക്ഷകന് വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷന്‍.

ചില കോടതി ജീവനക്കാര്‍ അവിടെ വരുന്ന വിവരാവകാശ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീണര്‍ എ അബ്ദുള്‍ ഹക്കീം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ അവരുടെ നടപടിക്രമങ്ങള്‍ തത്സമയം വെബ്കാസ്റ്റ് ചെയ്യുന്ന സമയത്ത് ആര്‍ടിഐ പ്രകാരം കീഴ്‌ക്കോടതി വിവരങ്ങള്‍ നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ഉത്തരവില്‍ പറയുന്നു.

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പരിഗണനയ്ക്ക് മുമ്പുള്ളതും ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെ ഭാഗമായതുമായ കാര്യങ്ങള്‍ ഒഴികെയുള്ള എല്ലാ വിഷയത്തിലും ഒരു പൗരന് വിവരങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

തൃശൂരിലെ ചാലക്കുടി മുന്‍സിഫ് കോടതിയിലെ വിവരാവകാശ ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പുതിയ ഉത്തരവ്.

2021 ജൂണ്‍,ജൂലൈ മാസങ്ങളില്‍ മലപ്പുറത്തു നിന്നുള്ള ജോസഫ് ജേക്കബ് വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും ചട്ടം 12 പ്രകാരം കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ അത് നിരസിക്കുകയായിരുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ജോസഫ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയത് പുതിയ വിവരാവകാശ ഉദ്യോഗസ്ഥനായിരുന്നു. എന്നാലും മുന്‍ ഉദ്യോഗസ്ഥനെതിരെ ജോസഫ് തന്റെ പരാതിയില്‍ ഉറച്ചു നിന്നു. മെയ് 28നാണ് കേസില്‍ അടുത്ത വാദം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img