News4media TOP NEWS
ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു യു.കെ മലയാളികൾക്ക് അഭിമാനനിമിഷം ! ചരിത്രത്തിലാദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ഒരു മലയാളി: പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്റേത് സമാനതകളില്ലാത്ത വിജയം വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർക്ക് ദാരുണാന്ത്യം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് 10 മിനുട്ട് മാത്രം; ശബരിമലയിൽ എത്തുന്നു, റോപ് വേ

കേരളത്തിലെ റോഡുകളിൽ വൈദ്യുത വാഹനങ്ങളുടെ പെരുപ്പം! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം കേരളത്തിന്

കേരളത്തിലെ റോഡുകളിൽ വൈദ്യുത വാഹനങ്ങളുടെ പെരുപ്പം! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം കേരളത്തിന്
October 18, 2024

എറണാകുളം വൈറ്റിലയിൽ ഒരു സ്വകാര്യ കമ്പനിയിലോ, പൊതുമേഖല കമ്പനിയിലോ ജോലിയുളള ഒരു വ്യക്തിക്ക് മുവാറ്റുപുഴയിൽ നിന്ന് വൈറ്റില വന്നു പോകാൻ 80 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി സഞ്ചേരിക്കേണ്ടതുണ്ട്.

ഒരു ദിവസം 80 കിലോമീറ്റർ കാറിൽ സഞ്ചരിക്കുന്ന ഒരാൾക്ക് 15 കിലോമീറ്റർ മൈലേജ് കിട്ടുന്ന
ഐസി എഞ്ചിൻ വാഹനങ്ങളിൽ എത്ര രൂപ വരും എന്നുള്ളത് കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ മാസം (24 ദിവസം) 12,000 രൂപ മുതൽ 15,000 രൂപ വരെ ആവശ്യമായി വരും എന്നു കാണാവുന്നതാണ്.

എന്നാൽ ഒരു ഇ.വി കാർ എടുത്തു കഴിഞ്ഞാൽ അയാൾക്ക് ഇന്ധന വകയിൽ മാസം ചെലവാക്കേണ്ട തുക 5,000 മുതൽ 6,000 രൂപ വരെയായി കുറയ്ക്കാൻ സാധിക്കും. എന്തുകൊണ്ട് ആളുകൾ ഇവിയിലേക്ക് മാറുന്നു എന്നതിന് മികച്ച ഉദാഹരണമാണ് ഇത്.

90കളുടെ അവസാനത്തോടെയും 2000ത്തിൻറെ തുടക്കത്തോടെയുമാണ് ഹൈബ്രിഡ് വാഹനങ്ങൾ നമ്മുടെ നിരത്തുകളിലേക്ക് എത്താൻ തുടങ്ങിയത്. പരമ്പരാഗത എഞ്ചിനൊപ്പം വൈദ്യുതി ചാർജിലും പ്രവർത്തിക്കാനാകുന്ന എഞ്ചിനും കൂടി ഉൾപ്പെടുത്തിയവയായിരുന്നു ഇത്. ഇന്ധന ക്ഷമത വർദ്ധിപ്പിക്കാനും പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് കാർബൺ ബഹിർഗമനം കുറയ്ക്കാനും ലക്ഷ്യമിട്ടായിരുന്നു ഇവയുടെ നിർമ്മാണം.

ഇതിലുൾപ്പെടുത്തിയിരുന്ന വൈദ്യുത എഞ്ചിൻ പുനരുപയോഗിക്കാൻ സാധിക്കുന്നതായിരുന്നു. കുറഞ്ഞ വേഗതയിൽ വൈദ്യുത എഞ്ചിൻ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ പ്രവർത്തിച്ചു. കുറച്ച് ഭാരം മാത്രം കയറ്റുമ്പോഴും വൈദ്യുത എഞ്ചിൻ ഉപയോഗിക്കാനായി. ഇതെല്ലാം ഇന്ധന ക്ഷമത വർദ്ധിപ്പിക്കാൻ സഹായകമായി.

ഹൈബ്രിഡ് വാഹനങ്ങൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ഒരു മുന്നോട്ടുള്ള കാൽവയ്‌പായിരുന്നു. ഇവ അന്തരീക്ഷത്തിലേക്ക് വളരെ കുറച്ച് അപകടകരമായ മാലിന്യങ്ങൾ മാത്രമേ പുറന്തള്ളുന്നുള്ളൂ. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വർദ്ധിക്കുന്ന പൊതു ആശങ്കയുടെ സാഹചര്യത്തിൽ ഇവ ഏറെ ജനപ്രിയമായി. ഇതോടെ ഈ രംഗത്ത് കൂടുതൽ നിക്ഷേപവും വികസനവും കടന്ന് വന്നു.

പരമ്പരാഗത പെട്രോൾ ഡീസൽ വാഹനങ്ങളെപ്പോലെ ഇവികൾ അപകടകരമായ മാലിന്യങ്ങൾ കൊണ്ട് പരിസ്ഥിതിയെ മലിനമാക്കുന്നില്ല. എങ്കിലും ഇവികൾ നിലവിൽ അൽപ്പം വിലകൂടിയവയാണ്. പരമ്പരാഗത വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമായി മാത്രമേ ഇവ ലഭ്യമാകുന്നുമുള്ളൂ. ഈ പ്രശ്നങ്ങളെല്ലാം പുതു സാങ്കേതികതകൾ എത്തുന്നതോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോൾ-ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുത വാഹങ്ങളുടെ പ്രവർത്തന ചെലവ് വളരെ കുറവാണ്. ഫോസിൽ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും പകരം ഇവയുടെ ബാറ്ററികൾ ചാർജ് ചെയ്യാനായി വൈദ്യുതി ഉപയോഗിക്കാനാകും. ഇവ കൂടുതൽ കാര്യക്ഷമമാണ്. പെട്രോളും ഡീസലും നിറയ്ക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ കുറച്ച് ചെലവ് മാത്രമേ വരുന്നുള്ളൂ.

വൈദ്യുത വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ. ഇവയ്ക്ക് വളരെ കുറച്ച് സർവീസിങ്‌ മാത്രമേ വേണ്ടി വരുന്നുമുള്ളൂ. അത് കൊണ്ട് തന്നെ വൈദ്യുത വാഹനങ്ങൾക്ക് വേണ്ടി വരുന്ന വാർഷിക ചെലവ് തുലോം തുച്‌ഛമാണ്.

വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ ഇല്ലാതാകുന്നു. വീട്ടിൽ നിന്നുള്ള വൈദ്യുതി കൊണ്ട് വാഹനം പ്രവർത്തിപ്പിക്കുന്നതിലൂടെ നിങ്ങളുടെ വാഹനം വഴി ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാൻ സാധിക്കുന്നു.

പെട്രോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് രജിസ്ട്രേഷൻ റോഡ് നികുതികൾ വൈദ്യുത വാഹനങ്ങൾക്ക് കുറവാണ്. പല സംസ്ഥാനങ്ങളും വൈദ്യുത വാഹന ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. പെട്രോളും ഡീസലും നമ്മുടെ ഗ്രഹത്തെ നശിപ്പിക്കുന്നു.

ഇവയുടെ ലഭ്യത പരിമിതപ്പെടുത്തണം. പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളിൽ നമ്മുടെ ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്നു. പെട്രോൾ -ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വൈദ്യുത വാഹനങ്ങൾളുടെ കാർബൺ പുറന്തള്ളിലൂടെയുള്ള ആഘാതങ്ങൾ വളരെ കുറവാണ്.

വൈദ്യുത വാഹനങ്ങൾക്ക് ഗിയറില്ല. അത് കൊണ്ട് തന്നെ ഡ്രൈവ് ചെയ്യാൻ ഏറെ സൗകര്യപ്രദവുമാണ്. സങ്കീർണമായ നിയന്ത്രണ സംവിധാനങ്ങളുമില്ല. ആക്‌സിലറേറ്ററും ബ്രേക്കും സ്റ്റിയറിങ്ങും മാത്രം.

വാഹനങ്ങൾ ചാർജ് ചെയ്യേണ്ടി വരുമ്പോൾ വീട്ടിലോ പൊതു സ്ഥലങ്ങളിലോ ഉള്ള ചാർജറുകൾ ഉപയോഗിക്കാം. വൈദ്യുത വാഹനങ്ങൾക്ക് ശബ്‌ദം വളരെ കുറവാണ്. അത് കൊണ്ട് തന്നെ പരമ്പരാഗത വാഹനങ്ങൾ സൃഷ്‌ടിക്കുന്ന ശബ്‌ദ മലിനീകരണം ഇവയ്ക്കില്ല.

തിരക്കുള്ള ഒരു പെട്രോൾ പമ്പിൽ നിങ്ങൾ പെട്ടു പോയാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകും. ഇത് മറികടക്കാൻ വൈദ്യുത വാഹനങ്ങൾ നിങ്ങളെ സഹായിക്കും. വീട്ടിൽ നാലോ അഞ്ചോ മണിക്കൂർ ഇത് കുത്തിയിട്ടാൽ നിങ്ങളുടെ യാത്ര സുഗമമാകും.

വൈദ്യുത വാഹനങ്ങൾക്ക് നിശബ്‌ദമായി പ്രവർത്തിക്കാനാകുന്നു. എഞ്ചിനില്ലാത്തതിനാലാണ് ഇവയ്ക്ക് ശബ്‌ദമില്ലാത്തത്. വൈദ്യുത വാഹനങ്ങൾ നിശബ്‌ദമാണെങ്കിലും കാൽനടക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിർമ്മാതാക്കൾ ഇവയിൽ വ്യാജ ശബ്‌ദം നൽകുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വൈദ്യുത വാഹന വിപണിയാണ് ഇന്ത്യ. 2030ഓടെ ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയാണ് ഇരുചക്ര -മുച്ചക്ര വാഹനങ്ങൾ നിർമാണ രംഗത്ത് ഒന്നാം സ്ഥാനത്തുള്ളത്.

ബസുകളുടെ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻറെ 7.1ശതമാനവും വാഹന നിർമാണ വ്യവസായത്തിൽ നിന്നാണ്. ഇന്ത്യയുടെ ഉത്പാദന രംഗത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻറെ 49ശതമാനവും വാഹന വ്യവസായരംഗത്ത് നിന്നുമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നിൽക്കുന്നത് കർണാടകയാണ്. എന്നാൽ മൂന്നാം സ്ഥാനം കേരളത്തിനാണ് എന്നത് മലയാളികളിൽ ഇ.വി വാഹനങ്ങളെക്കുറിച്ചുളള അവബോധം എത്ര മാത്രം വർധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വാഹൻ പരിവാഹൻ പോർട്ടലിലെ കണക്കുകൾ അനുസരിച്ച് 2024 ജനുവരി മുതൽ ജൂലൈ വരെ കേരളത്തിൽ ആകെ 1,12,000 കാറുകളാണ് വിറ്റഴിഞ്ഞത്.

ഇതിൽ 80,000 വാഹനങ്ങൾ പെട്രോൾ കാറുകളാണ്. 13,000 വാഹനങ്ങൾ ഹൈബ്രിഡ് പെട്രോൾ കാറുകളാണ്.
8,000 ത്തോളം വാഹനങ്ങൾ ഡീസൽ വാഹനങ്ങളാണ്. ഇ.വി വാഹനങ്ങൾ ഈ കാലയളവിൽ വിറ്റഴിഞ്ഞത് 6,672 ആണ്. അതായത് ഡീസൽ വാഹനങ്ങളുടെ വിൽപ്പനയുടെ വളരെ അടുത്ത് എത്താൻ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.

7.6 ശതമാനമാണ് ഡീസൽ വാഹനങ്ങളുടെ വിൽപ്പന എങ്കിൽ 5.4 ശതമാനമാണ് ഇ.വി കളുടെ വിൽപ്പന. ഈ ട്രെൻഡ് തുടർന്നാൽ സമീപ ഭാവിയിൽ തന്നെ ഡീസൽ വാഹനങ്ങളുടെ വിൽപ്പനയെ ഇ.വി കൾ മറികടക്കുമെന്നാണ് കരുതുന്നത്.
കൂടുതൽ ആളുകൾ ഇ.വി യിലേക്ക് തിരിയുന്നു
പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇ.വികളിൽ വിപുലമായ സെഗ്മെന്റുകൾ ഇല്ല എന്നത് നിലവിലെ ഒരു പോരായ്മയാണ്.

ഉദാഹരണത്തിന് ഹാച്ച് ബാക്ക് സെഗ്മെന്റ് അതുകഴിഞ്ഞ് ഒരു സെഡാൻ സെഗ്മെന്റ് തുടർന്ന് ഒരു സ്മാൾ യൂട്ടിലിറ്റി സെഗ്മെന്റ്, എം.പി.വി, മൾട്ടിയൂട്ടിലിറ്റി സെഗ്മെന്റ് അങ്ങനെ സെഗ്മെന്റ് തിരിച്ച് വ്യക്തമായ ഒരു വിഭജനം
ഐസി എഞ്ചിനുകളിൽ കാണാനാകും. എന്നാൽ ഇ.വി വാഹനങ്ങളിൽ നിലവിൽ അത്തരമൊരു വ്യത്യസ്തമായ വാഹന സെഗ്മെന്റുകൾ കാണാൻ സാധിക്കില്ല. സമീപ ഭാവിയിൽ (അതായത് 3 വർഷത്തിനുളളിൽ) ഇ.വി വാഹനങ്ങളിൽ വളരെ വിപുലമായ സെഗ്മെറ്റ് തിരിച്ചുളള കാറ്റഗറി കാണാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇ.വി യെക്കുറിച്ച് കൂടുതൽ ആളുകൾ അറിയുകയും മനസിലാക്കുകയും ചെയ്യുന്നതോടെ കൂടുതൽ ആളുകൾ ഇ.വി വാഹനങ്ങൾ വാങ്ങാൻ താൽപ്പര്യം അറിയിച്ച് ഷോ റൂമുകളിൽ എത്തുമ്പോൾ കമ്പനികൾ കൂടുതൽ വ്യത്യസ്ത സെഗ്‌മെന്റുകൾ വിപണിയിൽ എത്തിക്കുമെന്നാണ് കരുതേണ്ടത്.

ഇലക്ട്രിക് കാറുകൾ അധികവും വാങ്ങുന്നത് പ്രഫഷണലുകളും ബിസിനസുകാരുമാണ്. എന്നാൽ സമീപ ഭാവിൽ തന്നെ സാധാരണ ജനങ്ങൾ കൂടുതലായി ഇ.വി കളിലേക്ക് തിരിയുമെന്നാണ് കരുതുന്നത്. ഡോക്ടർമാർ, ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയവരാണ് ഇപ്പോൾ ഇ.വി കൾ അന്വേഷിച്ച് ഷോറൂമുകളിൽ എത്തുന്നത്.

ജനങ്ങൾക്ക് ഇ.വി കളെക്കുറിച്ച് കൂടുതൽ അറിവും അവബോധവും ലഭിക്കുന്നതോടെ കൂടുതൽ ആളുകൾ ഇ.വി കൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ആളുകൾ ഇ.വി കളെക്കുറിച്ച് അത്യാവശ്യം പഠിച്ചിട്ടാണ് ഷോറൂമുകളിൽ എത്തുന്നത്.

Kerala ranks third among the states that sell the most EVs in India

Related Articles
News4media
  • Kerala
  • News

പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളിയായ ശത്രുവിനെ വകവരുത്താൻ ആടുസജിക്ക് ക്വട്ടേഷൻ നൽകിയത് പോലീസുകാരൻ; മു​ൻകൂ​റാ...

News4media
  • Kerala
  • News

അകത്ത് കയറരുത്, കടക്ക് പുറത്ത്; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് വി...

News4media
  • Kerala
  • News

ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ...

News4media
  • Automobile
  • Top News

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ആദ്യമായി ഫൈവ് സ്റ്റാർ രക്ഷാ റേറ്റിംഗ് നേടി ഒരു മാരുതി സുസുക്കി കാർ !

News4media
  • Automobile
  • India
  • News

എൽഎംവി ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ...

News4media
  • Automobile
  • News

ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു

News4media
  • Kerala
  • News
  • Top News

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

News4media
  • Kerala
  • News
  • Top News

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, ത...

News4media
  • Kerala
  • News
  • Top News

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

News4media
  • India
  • International
  • Kerala
  • News4 Special
  • Top News

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

News4media

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News

ഗ്യാസ് സിലിണ്ടർ കയറ്റി പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു; സിലിണ്ടറുകളും, പെട്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]