അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി ഒമ്പതിന് പത്തനംതിട്ടയും ഇടുക്കിയും ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പായി നൽകുന്നത്.
24 മണിക്കൂറിനിടെ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (05/01/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാൽ ജനുവരി 5 മുതൽ 9 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരപ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,
അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഈ കാലയളവിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
ഇതിനിടെ സംസ്ഥാനത്ത് ചൂട് രൂക്ഷമാകുകയാണ്. പകൽ സമയങ്ങളിൽ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുന്നതിനിടെ കിണറുകളും തോടുകളും കുളങ്ങളും വറ്റിത്തുടങ്ങി.
ഇതോടെ പല ജില്ലകളിലും കുടിവെള്ള ക്ഷാമം രൂപപ്പെടുകയാണ്. പ്രത്യേകിച്ച് മലയോര മേഖലകളിലാണ് ജലക്ഷാമം കൂടുതൽ രൂക്ഷമായതായി റിപ്പോർട്ട് ചെയ്യുന്നത്.
English Summary
The India Meteorological Department has forecast rainfall in Kerala over the next five days, with yellow alerts issued in several districts. Pathanamthitta and Idukki are under yellow alert on January 9, indicating the possibility of isolated heavy rainfall. While fishing is permitted along the Kerala–Karnataka–Lakshadweep coast today, strong winds are expected in parts of the Tamil Nadu coast and the Bay of Bengal until January 9, prompting fishing restrictions. Meanwhile, rising temperatures across Kerala have led to water scarcity in several districts, especially in hilly regions.
kerala-rain-yellow-alert-imd-water-scarcity
Kerala Rain, IMD Alert, Yellow Alert, Heavy Rainfall, Fishermen Warning, Weather Update, Water Scarcity









