News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

തൊപ്പി ഭാരമാകുമ്പോൾ.സമ്മർദം താങ്ങാനാകാതെ ആത്മഹത്യ

തൊപ്പി ഭാരമാകുമ്പോൾ.സമ്മർദം താങ്ങാനാകാതെ ആത്മഹത്യ
November 18, 2023

തിരുവനന്തപുരം : 12 മുതൽ 16 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി , പെറ്റി കേസുകളുണ്ടാക്കാനുള്ള സമർദം എല്ലാത്തിനും ഉപരി അസഭ്യവർഷം നടത്തുന്ന മേലുദ്യോ​ഗസ്ഥർ. കേരള പോലീസിലെ ഐ.പി.എസ് റാങ്കിന് താഴെയുള്ള ഉദ്യോ​ഗസ്ഥർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. ​​ഗ്രാജുവേഷനും പോസ്റ്റ് ​ഗ്രാജുവേഷനും പൂർത്തിയാക്കി പി.എസ്.സി റാങ്ക് ലിസ്റ്റ് വഴി കേരള പോലീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കൻമാരെ കാത്തിരിക്കുന്നത് ദുരിതകാലം. ജോലിഭാരവും സമർദവും പ്രഫഷണലിസത്തിന്റെ അഭാവവും കാരണം സേന വിടാൻ ആ​ഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. വിവിധ ജില്ലകളിൽ നിന്നായി കേരള പോലീസിൽ നിന്നും സ്വയം വിരമിക്കലിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം 800 കടന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വി.ആർ.എസ് അപേക്ഷ നൽകുന്നവരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ജില്ലാ പോലീസ് മേധാവിമാരാണ്. ഇത് പ്രകാരം 65 പേർ തൃശൂർ ജില്ലയിൽ മാത്രം വിരമിക്കൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ 26 വർഷത്തെ സേവനമുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പകടറും ഉൾപ്പെടുന്നു. ഇയാൾക്ക് വിരമിക്കാൻ ജില്ലാ പോലീസ് മേധാവി അനുമതി നൽകി.
സംസ്ഥാനത്തെ മുഴുവൻ കണക്കും പരിശോധിച്ചാൽ സിപിഒ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള റാങ്കുകളിൽപ്പെട്ടവരാണു വിരമിക്കൽ അപേക്ഷ ലിസ്റ്റിൽ കൂടുതലായി ഉള്ളത്. മറ്റ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ അതിവേ​ഗം നിലവിലുളള പോലീസ് ജോലി ഒഴിവാക്കുകയാണ്. ശബളം കുറവുള്ള മറ്റ് ജോലികൾ തിരഞ്ഞെടുക്കുന്നവരും ഉണ്ട്.

സമ്മർദം താങ്ങാനാകാതെ ആത്മഹത്യ

പോലീസ് അസോസിയേഷൻ ഭാരവാഹികൾ നൽകുന്ന അനൗദ്യോ​ഗിക വിവര പ്രകാരം സമർദം താങ്ങാനാവാതെ നിരവധി പോലീസുകാർ ആത്മഹത്യ ചെയ്യുന്നുണ്ട്. വർഷത്തോറും ശരാശരി മുപ്പതിലേറെ പേരെങ്കിലും ജീവനൊടുക്കുന്നുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്നതായി സംസ്ഥാന പോലീസ് മേധാവി തന്നെ സമ്മതിക്കുന്നതായി ഉദ്യോ​ഗസ്ഥർ ചൂണ്ടികാട്ടുന്നു. ആത്മഹത്യാ വിവരങ്ങളുടെ കണക്കെടുക്കാൻ ഡിജിപി നിർദേശിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനുസരിച്ച് പോലീസ് ഉദ്യോ​ഗസ്ഥരുടെ തസ്തിക ഉയർന്നിട്ടില്ല. കോടതിയിൽ ഹാജരാകൽ, വി.ഐ.പി ഡ്യൂട്ടി എല്ലാം കഴിഞ്ഞിട്ട് സ്റ്റേഷൻ ജോലിയ്ക്കായി പോലീസുകാരെ കിട്ടാനില്ല എന്നത് വസ്തുതയാണ്.ഓന്നോ രണ്ടോ പേർക്ക് മാത്രമാണ് ദിനംപ്രതിയുള്ള കേസുകൾ പരിശോധിക്കാനായി സാധിക്കുന്നത്. പ്രഫഷണൽ സമീപനം ഇല്ലാത്ത മേലുദ്യോ​ഗസ്ഥരും കാര്യങ്ങൾ ​ഗുരുതരമാക്കുന്നു. അടിമ – ഉടമ മനോഭാവം പുലർത്തുന്ന ഉദ്യോ​ഗസ്ഥർ അസഭ്യവർഷത്തോടെ കീഴ് ജിവനക്കാരോട് പെരുമാറുന്നു. മികച്ച അക്കൗദമിക് പിൻബലമുള്ള പോലീസുകാർക്ക് ഇത് വലിയ മാനസിക ആഘാതം സൃഷ്ട്ടിക്കുന്നു.രാഷ്ട്രിയ സമർദവും ശക്തമാണ്. രോഗങ്ങൾ മൂലം അവധി ആവശ്യപ്പെട്ടാലും ലഭിക്കാത്ത സാഹചര്യവും ഉണ്ട്.
കേരള പോലീസ് സേനയെ നവീകരിക്കാനുള്ള കമ്മീഷൻ റിപ്പോർട്ടുകൾ നിരവധി ഉണ്ട്. പോലീസ് സേനേയുടെ ആകെ നവീകരണത്തിനായി സുപ്രീംകോടതി മാർ​ഗനിർദേശങ്ങളും വന്നിട്ടുണ്ട്.പക്ഷെ ഇതൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

 

Read Also : അമ്മയ്ക്കും സഹോദരിയ്ക്കും പിന്നാലെ പ്രദീപും മടങ്ങി. കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]