സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്.
സയന്‍സ് ഗ്രൂപ്പില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 1,60696 പേരാണ്. വിജയശതമാനം 84.84, ഹ്യുമാനിറ്റിസില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് 51144 പേരാണ്. വിജയശതമാനം 67.09. കോമേഴ്‌സ് ഗ്രൂപ്പ് ഉപരിപഠനത്തിന് യോഗ്യത നേടിയത് 83048, വിജയശതമാനം 76.11 ആണ്. പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
Read More: സർവത്ര മായം; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ച് യൂറോപ്യൻ യൂണിയൻ