web analytics

റോഡപകടങ്ങൾ കുറയ്ക്കും; മൂവായിരത്തിലധികം ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാതാക്കും

റോഡപകടങ്ങൾ കുറയ്ക്കും; മൂവായിരത്തിലധികം ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാതാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ഇല്ലാതാക്കാനുള്ള പദ്ധതി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്നു. 

ഓരോ ബ്ലാക്ക് സ്പോട്ടിലും 2 മുതൽ 3 ലക്ഷം രൂപ വരെ ചെലവഴിച്ചായിരിക്കും അപകട സാധ്യത കുറയ്ക്കുന്നതിനുള്ള പരിഹാര പ്രവർത്തനങ്ങൾ നടത്തുക.

സംസ്ഥാനത്താകെ മൂവായിരത്തിലധികം ബ്ലാക്ക് സ്പോട്ടുകൾ നിലവിലുണ്ടെന്നാണ് കണക്ക്. ആദ്യഘട്ടമായി കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ച് ചെന്നൈ ഐ.ഐ.ടി. സംഘം നേരത്തെ മോട്ടോർ വാഹന വകുപ്പിന് പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്.

റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ ഓരോ ബ്ലാക്ക് സ്പോട്ടിലും നേരിട്ടെത്തി നാട്ടുകാരോടും വാഹനയാത്രക്കാരോടും സംസാരിച്ച് അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ വിലയിരുത്തും. 

റോഡിലെ അപകടകരമായ വളവുകൾ, വീതി കുറവ്, അനധികൃത കൈയേറ്റങ്ങൾ, മീഡിയൻ ഇല്ലായ്മ, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി കണ്ടെത്തുന്നത്.

ദേശീയ പാതകൾ ഒഴികെ സംസ്ഥാന ഹൈവേകൾ, ജില്ലാ റോഡുകൾ, പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മറ്റ് റോഡുകൾ എന്നിവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

2030ഓടെ പരമാവധി ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 49,000 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 ഗുരുതര അപകടങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങളെയാണ് ബ്ലാക്ക് സ്പോട്ടുകളായി പരിഗണിക്കുന്നത്.

English Summary

The Kerala Motor Vehicles Department has launched a project to eliminate road accident black spots across the state by spending ₹2–3 lakh at each location. The first phase will cover Kollam, Ernakulam, Thrissur, Malappuram, Kozhikode and Kannur districts, with a target to remove most black spots by 2030.

kerala-mvd-black-spot-removal-project-road-accidents

Kerala MVD, black spot removal, road safety Kerala, traffic accidents, Motor Vehicles Department, Kerala roads, Road Safety Authority, Thiruvananthapuram news

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

യുവതികളെ സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച് യുവതികൾ

സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച്...

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

Related Articles

Popular Categories

spot_imgspot_img