web analytics

സംസ്ഥാനത്ത് മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26ന്; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന്

സംസ്ഥാനത്ത് മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26ന്; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26ന് നടക്കും. രാവിലെ 10.30ന് തെരഞ്ഞെടുപ്പ് ആരംഭിക്കും.

ഉച്ചയ്ക്ക് 2.30ന് ശേഷം ഡെപ്യൂട്ടി മേയര്‍മാരെയും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് (ഞായറാഴ്ച) നടക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30ന് നടത്തും. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നാണ്.

തെരഞ്ഞെടുപ്പ് സാധുവാകാന്‍ വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതി ഹാജരാകണം. ക്വാറം ലഭിക്കാത്ത പക്ഷം അടുത്ത പ്രവൃത്തിദിവസം ക്വാറം ഇല്ലാതെ തന്നെ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താം.

തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് പൊതുവായി മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചിട്ടുണ്ട്.

എന്നാല്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച മൂന്നു വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മാതൃകാ പെരുമാറ്റച്ചട്ടം തുടരും.

മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ഇത് ബാധകമായിരിക്കുന്നത്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.

വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

തദ്ദേശതെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായതോടെ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മൂന്നു വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

അതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തുകളിലും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞത്തും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.

English Summary

Mayor and municipal chairperson elections in Kerala will be held on the 26th of this month at 10.30 am, followed by deputy elections in the afternoon. Oath-taking of elected local body members will take place on the 21st.

kerala-mayor-municipal-chairperson-election-dates-local-body

kerala local body elections, mayor election, municipal chairperson, panchayat election, model code of conduct, kerala politics

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

Related Articles

Popular Categories

spot_imgspot_img