web analytics

ലോട്ടറി അടിച്ചവർക്ക് തിരിച്ചടി: ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ലക്ഷങ്ങൾ പിഴയൊടുക്കേണ്ടി വരും

കൊച്ചി: ലോട്ടറി അടിച്ചാൽ ജീവിതം പച്ചപിടിച്ചെന്ന് കരുതി സമാധാനിച്ചിരിക്കുന്ന ഭാഗ്യശാലികളെ തേടി ആദായനികുതി വകുപ്പിന്റെ പ്രഹരം.

കേരള സംസ്ഥാന ഭാഗ്യക്കുറി ജേതാക്കൾക്ക് വൻ തുക പിഴയും പലിശയും അടയ്ക്കണമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി.

നികുതി കൃത്യമായി അടച്ചു എന്ന് വിശ്വസിച്ചിരുന്ന പലർക്കും ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

നികുതി പോയിട്ട് ബാക്കി കിട്ടുന്ന തുകയിൽ വീണ്ടും കുരുക്ക്; അറിയാതെ പോയ സർചാർജും സെസ്സും!

ലോട്ടറി അടിക്കുമ്പോൾ തന്നെ സർക്കാർ നികുതി കുറയ്ക്കുന്നുണ്ടല്ലോ എന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.

ഒരു കോടി രൂപയുടെ സമ്മാനത്തിൽ നിന്ന് 12 ലക്ഷം രൂപ ഏജന്റ് കമ്മീഷനും,

ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയും (26.40 ലക്ഷം) കഴിഞ്ഞ് 61.6 ലക്ഷം രൂപയാണ് ജേതാവിന് ലഭിക്കുക.

എന്നാൽ ഇതിന് പുറമെ കമ്മീഷൻ കഴിച്ചുള്ള തുക 50 ലക്ഷത്തിന് മുകളിലാണെങ്കിൽ 10 ശതമാനം സർചാർജും,

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം! ജിം ട്രെയിനർക്കെതിരായ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്….കൊടൈക്കനാൽ യാത്ര മുതൽ പഴയ കേസുകൾ വരെ — മുഴുവൻ വാർത്ത വായിക്കൂ

4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ്സും ജേതാവ് സ്വയം അടയ്ക്കണം. ഈ നിയമത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് പലർക്കും തിരിച്ചടിയായത്.

റിട്ടേൺ ഫയൽ ചെയ്യാത്തത് വിനയായി; പലിശയും പിഴയും ചേർന്ന് തുക ഇരട്ടിയാകും!

ലോട്ടറി വകുപ്പ് നികുതി പിടിച്ചതുകൊണ്ട് ആ വർഷത്തെ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ടതില്ലെന്ന് തെറ്റിദ്ധരിച്ചവരാണ് മിക്കവരും.

റിട്ടേൺ സമർപ്പിക്കാൻ വൈകിയ ഓരോ മാസത്തിനും ഒരു ശതമാനം വീതം പ്രതിമാസ പലിശ നൽകേണ്ടി വരും.

ഇതിന് പുറമെയാണ് സർചാർജ്, സെസ്സ് ഇനങ്ങളിൽ വരുത്തിയ വീഴ്ചയ്ക്കുള്ള പിഴ.

പല ജേതാക്കളും സമ്മാനം ലഭിച്ച് രണ്ട് വർഷം പിന്നിട്ടവരായതിനാൽ ഇവർക്ക് നികുതി തുകയുടെ 100 ശതമാനം വരെ പിഴ ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Summary:

Many Kerala Lottery winners are in trouble as the IT Department issues notices for unpaid surcharges and cess. While 30% tax is deducted at the source, winners are often unaware of the additional 10% surcharge (for winnings above 50L) and 4% cess. Failure to file IT returns has led to monthly interest and massive penalties, sometimes equaling the tax amount itself.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

യു. പ്രതിഭക്കെതിരെ അധിക്ഷേപം: ലീഗ് നേതാവ് എ. ഇർഷാദിനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭക്കെതിരെ ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

Related Articles

Popular Categories

spot_imgspot_img