web analytics

ബാനറും പോസ്റ്ററും മാത്രം പോരാ പോസ്റ്റണം; റീലും എഐയും ഒരുക്കി മുന്നണികളുടെ പുത്തൻ പ്രചാരണം

ബാനറും പോസ്റ്ററും മാത്രം പോരാ പോസ്റ്റണം; റീലും എഐയും ഒരുക്കി മുന്നണികളുടെ പുത്തൻ പ്രചാരണം

തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചുവരിലെഴുത്തിലും പോസ്റ്ററിലും ഒതുങ്ങുന്നില്ല; സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി ശക്തമായതോടെ സ്ഥാനാർഥികൾക്ക് ചെലവും ഉത്തരവാദിത്തവും വർധിച്ചു.

മുന്നണികളും ഡിജിറ്റൽ കാലത്തിനനുസൃതമായ മാറ്റങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ‘വാർ റൂം’ എന്ന ആശയത്തിന് ‘കണക്ട് സെന്റർ’ എന്ന പേര് നൽകി കോൺഗ്രസാണ് പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്.

സിപിഎമ്മിനാകട്ടെ, തെരഞ്ഞെടുപ്പ് കാലത്ത് ഓരോ കേഡറും ഒരു വാർ റൂമെന്ന രീതിയിലാണ് പ്രവർത്തനം. ബിജെപിയാകട്ടെ, പരമ്പരാഗത കാവിക്കൊപ്പം നീലയും പച്ചയും ഉൾപ്പെടുത്തി പോസ്റ്ററുകളിലും ബാനറുകളിലും ദൃശ്യമാറ്റം വരുത്തിയിട്ടുണ്ട്.

23,576 വാർഡുകളിലേക്കുള്ള മത്സരം 1,199 തദ്ദേശ സ്ഥാപനങ്ങളിലായതിനാൽ, പൂർണമായും കേന്ദ്രീകൃത ഡിജിറ്റൽ പ്രചാരണം പ്രായോഗികമല്ല. സംസ്ഥാനതല പോസ്റ്ററുകളും ക്യാമ്പയിൻ ഡിസൈനുകളും പാർട്ടികൾ തയാറാക്കി താഴേത്തട്ടുകളിലേക്ക് കൈമാറുന്നുണ്ടെങ്കിലും,

പ്രാദേശികമായി കോർപറേഷൻ–മുനിസിപ്പൽ തലങ്ങളിലും പ്രമുഖ സ്ഥാനാർഥികൾക്കുമായി പ്രത്യേക പിആർ പാക്കേജുകൾ സജീവമാണ്. ഗ്രാമപഞ്ചായത്ത് തലത്തിലുണ്ടാകും വരെ സ്ഥാനാർഥികൾ സമൂഹമാധ്യമ ഇടപെടലുകൾക്കായി പ്രത്യേക സഹായം തേടുന്നു.

സോഷ്യൽ മീഡിയ കാലഘട്ടമായിട്ടും, ചിലയിടങ്ങളിൽ സാങ്കേതികമായി സജീവമല്ലാത്ത സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. ഇവരെ വൈറലാക്കാനുള്ള ശ്രമം പ്രത്യേക വെല്ലുവിളിയാകുന്നു.

യുവ സ്ഥാനാർഥികൾ കൂടുതലായും ‘റീൽസ്’ കേന്ദ്രീകരിച്ചാണ് ശ്രദ്ധ പിടിച്ചെടുക്കുന്നത്. 2020-ലെ തെരഞ്ഞെടുപ്പിൽ നിന്നുള്ള വലിയ മാറ്റം, ഇത്തവണ പ്രചാരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപക ഉപയോഗമാണ്.

‘കണക്ടിങ് കോൺഗ്രസ്’

കെപിസിസി മുതൽ ഡിസിസി വരെ ‘കണക്ട് സെന്ററുകൾ’ കോൺഗ്രസ് രൂപീകരിച്ചു. ട്രോളിലൂടെയായാലും ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ പാർട്ടി ശ്രമിക്കുന്നു.

പോരാളി ഷാജിക്ക് ബദലായി ഉയർത്തിയ ‘പോരാളി വാസു’ എന്ന പേജിനാണ് കോൺഗ്രസിന്റെ ഔദ്യോഗിക പേജുകളേക്കാൾ കൂടുതൽ ഫോളോവേഴ്‌സ്. പ്രധാന സ്ഥാനാർഥികളുടെ മുഖം പ്രൊഫൈൽ ചിത്രമാക്കി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

‘തുടരാൻ സിപിഎം’

സുസജ്ജമായ ഡിജിറ്റൽ മീഡിയ ടീമുള്ളതിന്റെ നേട്ടത്തിൽ സിപിഎം പ്രചാരണം പാളാതെ മുന്നോട്ട് കൊണ്ടുപോകുന്നു. മൂന്നാം പിണറായി സർക്കാരിനെ സൂചിപ്പിച്ച് ‘തുടരും’ എന്ന മുദ്രാവാക്യം നിലവിൽ ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലും സിറ്റിങ് സീറ്റുകളിലും വ്യാപകമായി ഉപയോഗിക്കുന്നു.

‘മാറ്റത്തിനായി ബിജെപി’

‘മാറാത്തത് ഇനി മാറും’ എന്നതാണ് ബിജെപിയുടെ പ്രധാന പ്രചാരണ വാചകം. സംസ്ഥാനതലം മുതൽ ബൂത്ത് തലത്തോളം സമൂഹമാധ്യമ പ്രവർത്തകരെ സജ്ജമാക്കിയിട്ടുള്ള ബിജെപി, ഏകദേശം 19,000 വാർഡുകളിലും ഡിജിറ്റൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

English Summary

Kerala’s local body elections have entered a new digital phase, where wall posters and graffiti are no longer enough—candidates must now invest heavily in social media campaigning. Political fronts have revamped their strategies. Congress replaced the term ‘War Room’ with ‘Connect Centre’, CPM operates with a cadre-based digital network, while BJP has expanded its visual identity beyond saffron, adding blue and green.

kerala-local-election-social-media-ai-campaign-connect-centre-war-room

Kerala Local Elections, Social Media Campaign, Congress Connect Centre, CPM Campaign, BJP Slogans, AI in Elections, Digital Politics, Kerala News, Election Strategy, Reels Campaign

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ആരെയും അറിയിക്കാതെ പുറത്തുപോകും, പലരും കാണാന്‍ വരും

ആരെയും അറിയിക്കാതെ പുറത്തുപോകും, പലരും കാണാന്‍ വരും ന്യൂഡൽഹി: ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റിലായ...

ചരിത്രമെഴുതി ബിഹാര്‍;1951ന് ശേഷം റെക്കോര്‍ഡ് പോളിങ്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് രേഖപ്പെടുത്തി....

ഒട്ടോ കിട്ടാത്തവർ ബസിലും സ്കൂട്ടറിലും മത്സരിക്കാൻ എത്തും

ഒട്ടോ കിട്ടാത്തവർ ബസിലും സ്കൂട്ടറിലും മത്സരിക്കാൻ എത്തും തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ‘ഓട്ടോറിക്ഷ’...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും ബംഗളൂരു:...

Related Articles

Popular Categories

spot_imgspot_img