മഴ പെയ്യാത്തതിൻ്റെ പേരിലും പണം നൽകണം; സാധരണക്കാരന് ഇത് മിന്നൽ പ്രഹരം

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കാര്യമായി മഴ ലഭിക്കാത്തതിനാല്‍ അധിക ചെലവ് നികത്തുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന നിർദേശവുമായി കെഎസ്ഇബി.

2023-24 വര്‍ഷത്തില്‍ അധികമായി വാങ്ങിയ വൈദ്യുതിയുടെ പണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി ഇപ്പോൾ റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

2023-24 വര്‍ഷത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ലഭ്യതയില്‍ വലിയ കുറവുണ്ടായി. ഇതേ തുടര്‍ന്ന് അധിക വൈദ്യുതി വാങ്ങുന്നതിനായി 745.86 കോടി രൂപ ചെലവഴിച്ചതായും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

അധിക ചെലവ് നികത്തുന്നതിനായി യൂണിറ്റിന് 32 പൈസ വീതം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ ആവശ്യം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനാല്‍ 1,477 ദശലക്ഷം യൂണിറ്റ് ജലവൈദ്യുത ഉത്പാദനമാണ് കുറഞ്ഞത്.

ഈ കുറവ് പ്രധാനമായും ഹ്രസ്വകാല കരാറുകളിലൂടെയും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള വാങ്ങലുകളിലൂടെയുമാണ് കെ.എസ്.ഇ.ബി നികത്തിയത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത 2,321 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു.

ബില്‍ഡ് ആന്‍ഡ് ഓപ്പറേറ്റ് പദ്ധതി പ്രകാരമുളള 465 മെഗാവാട്ട് വൈദ്യുതി വിതരണത്തിനുള്ള കരാറുകള്‍ റദ്ദാക്കിയതും പ്രതിസന്ധി സൃഷ്ടിച്ചു.

ഈ കാലയളവില്‍ ഉണ്ടായ വൈദ്യുതി ഉപഭോഗത്തിലെ അസാധാരണമായ വര്‍ദ്ധനവും വെല്ലുവിളികള്‍ ഉയര്‍ത്തിയതായി കെഎസ്ഇബി വ്യക്തമാക്കി. യൂണിറ്റിന് 5.05 രൂപയായിരുന്നു 2023-24 ലെ ശരാശരി വൈദ്യുതി വാങ്ങല്‍ ചെലവ്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img