web analytics

സംസ്ഥാനത്ത് പെരുമഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് പെരുമഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കുന്നു. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്.

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാണാസുര സാഗര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ഡാമുകളിലാണ് അലര്‍ട്ട് ഉള്ളത്. ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് അധികൃതർ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

അതേസമയം സംസ്ഥാനത്ത് നാളെയും മഴ തുടരും എന്നാണ് അറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് ഇന്നും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും.

വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. നബീൽ നിസാം എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം നടന്നത്. ഒഴുക്കിൽപ്പെട്ട പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞെത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ഏഴംഗ സംഘമാണ് പുഴയിൽ ഇവിടെ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നബീലിനായി രണ്ട് ദിവസമായി ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു.

ഇതിനിടയിലാണ് ഇന്ന് മെയിൻ കടവ് എന്ന ഭാഗത്ത് നിന്നും നബീലിന്‍റെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Summary: Kerala is witnessing heavy rainfall as the IMD issues an orange alert in six districts — Kasaragod, Kannur, Wayanad, Kozhikode, Thrissur, and Ernakulam. Authorities urge caution.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത്

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക...

Related Articles

Popular Categories

spot_imgspot_img