വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിംഗിള്‍ ബെഞ്ച് പരാതിക്കാരിയുടെയും വേടന്റെയും വാദം കേള്‍ക്കും. വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
വേടനെതിരെ വേറെയും ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചിട്ടുണ്ട്.
നേരത്തെ, വേടൻ വിദേശത്തേക്ക് കടക്കുന്നതു തടയാനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ പറയുന്നത്.
എന്നാൽ പരാതിക്കാരിയുടെ ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകള്‍ പരാതി നൽകുമെന്നുമായിരുന്നു തനിക്കെതിരെ വന്ന ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്.
കൂടാതെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നത് നിലനിൽക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടൻ ജാമ്യാപേക്ഷയിൽ പറയുന്നു. തുടർന്ന് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടുകയായിരുന്നു. പൊലീസ് റിപ്പോർട്ടും കോടതി നാളെ പരിഗണിച്ചേക്കും.
വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു
വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ രണ്ട് പുതിയ ലൈംഗിക അതിക്രമപരാതികൾ ഉയർന്നു. രണ്ടു യുവതികളാണ് തങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്.
നേരിൽ കണ്ടു പരാതി വിശദീകരിക്കാൻ അവസരം തേടിയാണ് അവർ ഇമെയിലിലൂടെ പരാതി നൽകിയതും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി ഇപ്പോൾ ഡൽഹിയിലായതിനാൽ തിരികെ എത്തിയ ശേഷം ഇവർക്ക് സമയം അനുവദിക്കുമെന്ന് സൂചന.
ആദ്യ പരാതിയുടെ വിശദാംശങ്ങൾ:
ദളിത് സംഗീത ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി 2020 ഡിസംബറിൽ ഒരു യുവതി ഫോണിൽ ബന്ധപ്പെടുമ്പോൾ, വേടൻ അവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാതിരുന്നപ്പോൾ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
രണ്ടാമത്തെ പരാതിയുടെ വിശദാംശങ്ങൾ:
സ്വന്തം കലാപരിപാടികളോട് ആകർഷണമുണ്ടെന്ന വ്യാജേന അടുപ്പം സ്ഥാപിച്ച വേടൻ പിന്നീട് ക്രൂരമായ അതിക്രമത്തിന് മുതിർന്നുവെന്ന് മറ്റൊരു യുവതി ആരോപിച്ചു.
ഈ പരാതികളിൽ പറയുന്ന സംഭവങ്ങൾ 2020-21 കാലഘട്ടത്തിലാണ് നടന്നത്. 2021-ൽ ഉണ്ടായ മീ ടൂ (Me Too) വെളിപ്പെടുത്തലുകളുടെ ഭാഗമായി ഇവർ ഇതിനകം തന്നെ അനുഭവങ്ങൾ പുറത്തുവിട്ടിരുന്നു.
Summary: The Kerala High Court will today consider the anticipatory bail plea of rapper Vedan (Hiran Das Murali), accused in a rape case. The petition will be heard by the single bench headed by Justice Bechu Kurian Thomas.