ഇ പി ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കെ സുധാകരന്‍ കുറ്റവിമുക്തന്‍

കൊച്ചി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസിൽ കുറ്റവിമുക്തനാണെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തുടർന്നാണ് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി ഇവരെ കുറ്റവിമുക്തരാക്കി.

1995 ഏപ്രിൽ 12ന് ആണ് സംഭവം. ചണ്ഡിഗഡിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി. ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് കെ.സുധാകരനെതിരെ ചുമത്തിയിരുന്നത്.

 

Read Also: നാല് മാസമായി ആവശ്യത്തിന് ശുദ്ധവായുവോ വെളിച്ചമോ ഇല്ല; കുതിരാനില്‍ അടിയന്തര രക്ഷാമാര്‍ഗം പോലുമില്ലെന്ന് യാത്രക്കാർ

Read Also: യാത്രക്കിടെ ഭാര്യയുമായി കലഹം; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് ചാടിയ ഭർത്താവിന് പരിക്ക്

Read Also: വരാനിരിക്കുന്നത് എച്ച്.ഐ.വി യെ പേടിക്കാത്ത കാലം;  ന്യൂട്രലൈസിംഗ് ആന്റി ബോഡികൾ വിജയകരമായി വികസിപ്പിച്ച് ഗവേഷകർ; പ്രതീക്ഷ ഉയർത്തി പുതിയ വാക്സിൻ പരീക്ഷണം

 

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

ആൺസുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു....

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ, ഞാൻ മീഡിയ വക്താവാണ്, ഇതിനൊരു മറുപടി താ… പുതിയ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ...

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്; യുവാവിന്റെ തൊണ്ട മുറിഞ്ഞു, സംഭവം കൊല്ലത്ത്

കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img