വഞ്ചനാ കേസ്; നിവിൻ പോളിക്ക് ആശ്വാസം

വഞ്ചനാ കേസ്; നിവിൻ പോളിക്ക് ആശ്വാസം

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ രജിസ്റ്റർ ചെയ്ത വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി.

ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ് എടുത്തത്.

‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമ്മാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് ആണ് പരാതി നൽകിയത്.

വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തന്നാണ് പരാതിയിൽ പറയുന്നത്. തലയോലപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വഞ്ചന നടത്തിയത് ആക്ഷൻ ‘ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിലാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രത്തിന്റെ വിതരണാവകാശം ഷംനാസിന് നൽകി 1.90 കോടി രൂപ വാങ്ങി.

പിന്നീട് ഇക്കാര്യം മറച്ചുവെച്ചാണ് മറ്റൊരാൾക്ക് അഞ്ചു കോടി രൂപയ്ക്ക് സിനിമയുടെ വിതരണാവകാശം നൽകിത്. ഇതോടെ പരാതിക്കാരന് കൊടുത്ത തുക നഷ്ടമായെന്നാണ് പരാതി.

വൈക്കം കോടതിയിലാണ് ഷംനാസ് പരാതി നൽകിയിരുന്നത്. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തത്.

നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാംപ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിവിൻ പോളിയുടെ ഒപ്പിട്ട് തട്ടിപ്പ്

കൊച്ചി: ആക്ഷൻ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയിൽ നിർമ്മാതാവ് പിഎ ഷംനാസിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ചിത്രത്തിൻറെ നിർമ്മാതാവും നായകനുമായ നിവിൻ പോളി നൽകിയ പരാതിയേത്തുടർന്നാണ് നടപടി.

ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളി, സംവിധായകൻ ഏബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു.

ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിൻറെ പേരിൻറെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിൻ പോളി യുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കി.

പോലീസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു.

വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികൾ സ്വീകരിക്കും. പോലീസ് കേസ് നൽകുന്നത് കൂടാതെ ഇയാളുടെ നിർമ്മാണ കമ്പനിക്ക് ഫിലിം ചേംബർ നിരോധനം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

ഈ ചിത്രത്തിൻറെ അവകാശങ്ങൾ തനിക്കാണെന്നും, പോളി ജൂനിയർ കമ്പനി ഓവർസീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നൽകിയെന്നും കാണിച്ച് ഷംനാസ് നല്കിയ പരാതിയിൽ നേരത്തെ നിവിൻ പോളിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വ്യാജ രേഖകൾ ഹാജരാക്കിയാണ് ഈ പരാതി നൽകിയതെന്ന് മനസിലായതോടെ ആ കേസ് റദ്ദാക്കപ്പെട്ടേക്കും. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചതായി നിവിൻ പോളിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

കരാർ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കേ, നിവിൻ പോളിയെ സമൂഹമധ്യത്തിൽ അപമാനിക്കുന്നതിനും ‍‍ഭീഷണിപ്പെടുത്തി തൻറെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയിൽ പറയുന്നു.

വ്യാജ രേഖ ഹാജരാക്കിയത് ഉൾപ്പെടെ തെളിഞ്ഞതിനാൽ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഷംനാസിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

Summary: The Kerala High Court has stayed the cheating case registered against actor Nivin Pauly and director Abrid Shine. The case was based on allegations that they swindled ₹2 crore in the name of the film Action Hero Biju 2.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത്...

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ്

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ് കൊച്ചി:...

മാഡൻ-ജൂലിയൻ ഓസിലേഷൻ, ന്യൂനമർദ്ദം; ഈ ആഴ്ച അവസാനത്തോടെ ശക്തമായ മഴ

മാഡൻ-ജൂലിയൻ ഓസിലേഷൻ, ന്യൂനമർദ്ദം; ഈ ആഴ്ച അവസാനത്തോടെ ശക്തമായ മഴ തിരുവനന്തപുരം: ബംഗാൾ...

വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ്

വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ന്യൂഡൽഹി: രാഹുൽ ഗാന്ധി...

Other news

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത്...

സണ്ണി ലിയോണിന് കിട്ടിയ സ്വീകാര്യത എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല; വെളിപ്പെടുത്തലുകളുമായി ഷക്കീല

സണ്ണി ലിയോണിന് കിട്ടിയ സ്വീകാര്യത എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല; വെളിപ്പെടുത്തലുകളുമായി ഷക്കീല തന്റെ...

കെഫോണിന്റെ ഭാഗ്യചിഹ്നമായി ഫിബോ

കെഫോണിന്റെ ഭാഗ്യചിഹ്നമായി ഫിബോ തിരുവനന്തപുരം5: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെഫോണിന്റെ ഭാഗ്യചിഹ്നം അവതരിപ്പിച്ചു....

ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; അഞ്ച് അൽ ജസീറ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ നടത്തിയ...

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു....

Related Articles

Popular Categories

spot_imgspot_img