തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന് പുതിയ സർക്കാർ ഉത്തരവ് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും ഇനി മുതൽ യോഗ്യത നിർബന്ധമാക്കി.
2025 സെപ്റ്റംബറിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ,
നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക ഇളവുകളും റദ്ദാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുതുക്കിയത്.
ഉന്നത ബിരുദധാരികൾക്ക് തിരിച്ചടി; സെറ്റും നെറ്റും പിഎച്ച്ഡിയും ഉള്ളവർക്കും ഇനി പരീക്ഷ എഴുതണം
നേരത്തെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം സെറ്റ് , നെറ്റ് , എം.ഫിൽ ,പിഎച്ച്.ഡി ,
എം.എഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കിയിരുന്നു.
എന്നാൽ പുതിയ ഉത്തരവോടെ ഈ ഇളവുകളെല്ലാം പൂർണ്ണമായും റദ്ദാക്കപ്പെട്ടു. ഉന്നത ബിരുദങ്ങൾ ഉണ്ടെങ്കിലും സ്കൂൾ അധ്യാപക നിയമനത്തിന് കെ-ടെറ്റ് പാസാകണമെന്നത് ഇനി നിർബന്ധമാണ്.
വരാനിരിക്കുന്ന നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
ഹൈസ്കൂൾ അധ്യാപകർ ശ്രദ്ധിക്കാൻ; പ്രമോഷൻ ലഭിക്കാനും ഹയർ സെക്കൻഡറിയിലേക്ക് മാറാനും വേണം
ഹൈസ്കൂൾ അധ്യാപകരുടെ കരിയറിലും ഈ ഉത്തരവ് നിർണ്ണായക സ്വാധീനം ചെലുത്തും.
അധ്യാപകർക്ക് ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ഇനി കെ-ടെറ്റ് കാറ്റഗറി 3 യോഗ്യത അനിവാര്യമാണ്.
കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈ-ട്രാൻസ്ഫർ നിയമനം ആഗ്രഹിക്കുന്നവർക്കും ഈ പരീക്ഷാ വിജയം പടികടക്കാൻ ബാധകമാകും.
എൽ.പി, യു.പി, ഹൈസ്കൂൾ തസ്തികകളിലെ ബൈ-ട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറി നിർബന്ധം
പുതിയ ഉത്തരവ് പ്രകാരം സ്കൂൾ തലങ്ങളിലെ തസ്തിക മാറ്റങ്ങൾക്കും കർശന നിയന്ത്രണങ്ങൾ വരും.
എച്ച്.എസ്.ടി , യു.പി.എസ്.ടി , എൽ.പി.എസ്.ടി തസ്തികകളിലേക്ക് ബൈ-ട്രാൻസ്ഫർ വഴി നിയമനം ലഭിക്കണമെങ്കിൽ അതാത് വിഭാഗത്തിലെ
കാറ്റഗറി 1, 2, അല്ലെങ്കിൽ 3 വിജയിച്ചവരെ മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ. കെ-ടെറ്റ് യോഗ്യതയില്ലാത്തവർക്ക് ഇത്തരം സ്ഥാനമാറ്റങ്ങൾ ഇനി സ്വപ്നം കാണാനാവില്ല.
കേന്ദ്ര യോഗ്യതാ പരീക്ഷയായ സി-ടെറ്റ് വിജയിച്ചവർക്ക് ആശ്വാസം; നിലവിലുള്ള ഇളവുകൾ തുടരും
പുതിയ ഉത്തരവിൽ നിബന്ധനകൾ കടുപ്പിച്ചെങ്കിലും കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ വിജയിച്ചവർക്ക് സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്.
സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും, എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും തുടർന്നും പരിഗണിക്കും.
സി-ടെറ്റ് വിജയിച്ചവർ കേരളത്തിന്റെ കെ-ടെറ്റ് പ്രത്യേകമായി എഴുതേണ്ടതില്ല എന്ന ആശ്വാസകരമായ വാർത്തയാണിത്.
English Summary
The Government of Kerala has mandated the Kerala Teacher Eligibility Test (K-TET) for all teaching appointments and promotions in government and aided schools, following a 2025 Supreme Court ruling. This significant policy shift revokes previous exemptions for candidates with higher academic qualifications such as NET, SET, M.Phil, and PhD.









