web analytics

ഷെ്യ്ഖ് ദർവേശ് സാഹിബ് തുടരും; സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടി സർക്കാർ; അടഞ്ഞത് പത്മകുമാറിനുള്ള സാധ്യത

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ സേവനകാലാവധി നീട്ടി. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹം സർവീസിൽ തുടരും. (Kerala Govt Extends Tenure of Police Chief Shaik Darvesh Saheb)

2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ കാലാവധി നീട്ടി നല്‍കാൻ തീരുമാനിച്ചത്. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ക്ക് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിൽ പ്രവർത്തിച്ചു.

കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊലീസ് മേധാവിയാകുന്നതിന് മുൻപ് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു. സീനിയോറിട്ട് മറികടന്നാണ് കഴിഞ്ഞ വർഷം ഷെയ്ഖ് ദർവേശ് സാഹിബിനെ സർക്കാർ പൊലീസ് മേധാവിയായി നിശ്ചയിച്ചത്.

അന്ന് പൊലീസ് മേധാവിയെ നിയമിക്കാനുള്ള യുപിഎസ് സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ ജയിൽ ഡിജിപി കെ.പത്മകുമാർ ആയിരുന്നു ഒന്നാമത്. അദ്ദേഹത്തെ തഴഞ്ഞാണ് ദർവേശ് സാഹിബിനെ പൊലീസ് മേധാവിയാക്കിയത്. നിലവിൽ ഫയർഫോഴ്‌സ് ഡയറക്ടറായ കെ പത്മകുമാർ അടുത്ത വർഷം ഏപ്രിൽ 30ന് വിരമിക്കും. ദർവേശ് സാഹിബിന്റെ കാലാവധി നീട്ടിയതോടെ പൊലീസ് മേധാവിയാകാനുള്ള സാധ്യത പത്മകുമാറിന് അടഞ്ഞു.

Read More: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വരും ദിവസങ്ങളിൽ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം; വിശദവിവരങ്ങൾ അറിയാം

Read More: കനത്ത മഴ; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Read More: പരാതിയില്ലെന്ന യുവതിയുടെ മൊഴി ഭീഷണി മൂലമാണെന്ന് പോലീസ്;പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ എഫ്‌ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ പരിധി…

ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

Related Articles

Popular Categories

spot_imgspot_img