web analytics

അജിത് കുമാറിനായി സർക്കാരിന്റെ അസാധാരണ നടപടി; മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു

അജിത് കുമാറിനായി സർക്കാരിന്റെ അസാധാരണ നടപടി; മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനു വേണ്ടി അസാധാരണ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി അയച്ചു.

പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് സർക്കാർ തിരിച്ചയത്. ഈ രണ്ട് റിപ്പോർട്ടും അജിത് കുമാറിനെതിരായിരുന്നു.

ഇതിനു പിന്നാലെ റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് സർക്കാർ വീണ്ടും അഭിപ്രായം തേടുന്നത്.

അതേ സമയം, അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലന്‍സ് കോടതിവിധിക്കെതിരെ എഡിജിപി എം.ആർ.അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും എന്നാണ് വിവരം.

വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കുന്ന ഹര്‍ജിയിലെ ആവശ്യം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നൽകും.

Summary: The Kerala government has taken an unusual step by returning two inquiry reports submitted by former DGP Sheikh Darvesh Sahib against ADGP M R Ajith Kumar. The reports include the Pooram inquiry and recommendations on the complaint filed by P. Vijayan.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വെള്ളാപ്പള്ളി വേദിയിലേക്ക്

ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വെള്ളാപ്പള്ളി വേദിയിലേക്ക് പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം...

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു കോഴിക്കോട്: മഴമാറി വെയിൽ വന്നതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് തലപൊക്കി...

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർകിം​ഗ് ജേർണലിസ്റ്റ്...

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി. ആർപ്പൂക്കര ഗവ....

രൂപം കണ്ടാൽ പേടിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ വെഞ്ഞാറമൂട്, കാരേറ്റ് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാവുന്നു. വിരലടയാളം...

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

Related Articles

Popular Categories

spot_imgspot_img