തിരുവനന്തപുരം: ഈ വർഷവും കേരളീയം പരിപാടി സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയ, നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു.(Kerala government keraleeyam)
പരിപാടിക്ക് വേണ്ട ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു കേരളീയം നടത്തിയത്. ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. ആദ്യ ദിനം ശോഭനയുടെ നൃത്തത്തിനു മാത്രമായി എട്ട് ലക്ഷം രൂപയാണ് ചെലവിട്ടത്.
Read Also: ഗൾഫിൽ സ്കൂളുകൾ അടച്ചു; പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; മലയാളികൾക്ക് വൻ തിരിച്ചടി