web analytics

പഠനം ഇനിയത്ര എളുപ്പമാകില്ല…! സർക്കാർ ജീവനക്കാരുടെ ഉപരി പഠനത്തിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സർക്കാർ ജീവനക്കാർക്ക് ഉപരി പഠനത്തിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജീവനക്കാർ ചേർന്ന് പഠിക്കാൻ താല്പര്യപ്പെടുന്ന കോഴ്‌സ് തുടങ്ങുന്നതിന് 2 മാസം മുൻപായി വകുപ്പ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷയിന്മേൽ വകുപ്പ് മേധാവി തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. (Government issues new guidelines for further studies of government employees)

സായാഹ്ന, പാർട്ട് ടൈം, വിദൂര വിദ്യാഭ്യാസ, ഓൺലൈൻ കോഴ്‌സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. കാലതാമസം ഒഴിവാക്കുന്നതിലേക്കായി ബന്ധപ്പെട്ട ജില്ലാ മേധാവി മുഖാന്തിരം വകുപ്പ് തലവന് നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷ സമർപ്പിക്കാം.

അനുമതി നിഷേധിക്കുന്ന അവസരത്തിൽ അപ്പീൽ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നൽകുവാൻ പാടുള്ളൂ. എന്നാൽ ഇത്തരം കോഴ്‌സുകളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ ഓഫീസ് സമയത്തിൽ യാതൊരു ഇളവും അനുവദിക്കില്ലെന്ന് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

ഓഫീസ് സമയത്ത് യാതൊരു ഓൺലൈൻ, ഓഫ്ലൈൻ കോഴ്‌സുകളിലും പങ്കെടുക്കുവാൻ പാടില്ല. മുൻകൂർ അനുമതി കൂടാതെ ഓൺലൈൻ, ഓഫ്ലൈൻ കോഴ്‌സുകളിൽ ചേർന്ന് പഠനം നടത്തുന്ന ജീവനക്കാർക്കെതിരെ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കാം. അടിയന്തിര പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ ഔദ്യോഗിക കൃത്യ നിർവഹണത്തിനായി ഈ ജീവനക്കാർ ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞും മേലധികാരിയുടെ നിർദ്ദേശാനുസരണം ഓഫീസിൽ സേവനം ലഭ്യമാക്കണം.

Read More: വിവാഹം കഴിക്കാന്‍ പണം നല്‍കാത്തത് വൈരാഗ്യമായി; അച്ഛനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Read More: കഴിയുന്നത് ആഫ്രിക്കൻ താരങ്ങളുടെ ഔദാര്യത്തിൽ; ഭക്ഷണത്തിന് പോലും പണം നൽകിയില്ല; മലപ്പുറത്ത് ഫുട്ബോൾ കളിക്കാനെത്തിയ ഐവറി കോസ്റ്റ് താരത്തെ പറ്റിച്ചെന്ന് പരാതി

Read More: അമ്മത്തൊട്ടിലിൽ എത്തിയത് 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ്;601ാമത് കുരുന്നിനു പേര് നിലാ

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ...

Related Articles

Popular Categories

spot_imgspot_img