സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 53,280 രൂപയായി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ലൈറ്റ്‌വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപയും കുറഞ്ഞിട്ടണ്ട്. അതേസമയം വെള്ളി വിലയും താഴേക്കാണ്. ഇന്നലെ ഒരു രൂപ കൂടി 98 രൂപയിലെത്തിയ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 96ലെത്തി. ഈ മാസമാദ്യം വെള്ളിവില ഗ്രാമിന് 100 രൂപ തൊട്ടിരുന്നു.
മാർച്ച് 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് നാല് ദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്നലെ തിരിച്ചുകയറി 53,000ന് മുകളില്‍ എത്തുകയായിരുന്നു. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.
Read More: കോളടിച്ചത് ജോസഫ് ഗ്രൂപ്പിന്; നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ കേരള കോൺഗ്രസ്
Read More: തിളക്കമില്ലാതെ ബിജെപി; ജനവിധിയിൽ പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍