റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,03,000 രൂപയിലെത്തി. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,875 രൂപയായി.
ഇന്നലെ മാത്രം പവന് ഏകദേശം ആയിരം രൂപയുടെ വര്‍ധനയാണ് രണ്ടു ഘട്ടങ്ങളിലായി രേഖപ്പെടുത്തിയത്. വിലയില്‍ നേരിയ ഇടിവ് വന്ന ശേഷമാണ് ഈ മാസം അഞ്ചിന് വീണ്ടും സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്.
തുടര്‍ന്ന് കൂടിയും കുറഞ്ഞും നിന്നെങ്കിലും വീണ്ടും റെക്കോര്‍ഡ് നിരക്കിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് വിപണിയില്‍.
ഡിസംബര്‍ 23നാണ് കേരളത്തില്‍ സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന മാനസിക പരിധി മറികടന്നത്. പിന്നീട് ദിവസങ്ങളിലുടനീളം വിലയില്‍ കയറ്റമിറക്കങ്ങള്‍ ഉണ്ടായെങ്കിലും ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോര്‍ഡ്.
അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ-സാമ്പത്തിക സംഭവവികാസങ്ങളാണ് വില ഉയരാന്‍ കാരണമാകുന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ തിരിയുന്നതും വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സഹായകമാകുന്നുണ്ട്.
English Summary
Gold prices in Kerala surged again, with the price of one sovereign rising by ₹840 to touch ₹1,03,000. The price per gram increased by ₹105, reaching ₹12,875. International market uncertainties and increased demand for gold as a safe investment continue to push prices upward. Market experts expect further volatility and the possibility of new record highs.
kerala-gold-price-surges-one-sovereign-crosses-103000
Gold price, Kerala gold rate, gold market, sovereign gold, international market, safe investment, gold rate today, Kochi









