മൂന്ന് ദിവസത്തിനിടെ കൂടിയത് 2680 രൂപ; സ്വർണവില വീണ്ടും കുതിച്ചുയരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. റെക്കോർഡുകൾ ഭേദിക്കുമെന്ന് സൂചന നൽകി ഇന്ന് പവന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,280 രൂപയായി.
ഗ്രാമിന് 60 രൂപ വർധിച്ച് 12,785 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് വിലയിൽ ഇടയ്ക്കിടെ മാറ്റങ്ങൾ ഉണ്ടായെങ്കിലും ഉയർന്ന നില തുടർന്നു.
ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്. പിന്നീട് വില കുറച്ച് ഒരു ലക്ഷത്തിന് താഴെയെത്തിയെങ്കിലും, കഴിഞ്ഞ ദിവസം മുതൽ വീണ്ടും കുതിച്ചുയരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായി സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടികൾ ഉൾപ്പെടെയുള്ള ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ കൂടുതൽ സ്വർണത്തിലേക്ക് തിരിഞ്ഞതും വില വർധനവിന് ഇടയാക്കിയതായി വിപണി വിദഗ്ധർ പറയുന്നു.
English Summary
Gold prices in Kerala continue to surge, with the rate rising by ₹480 per sovereign today to reach ₹1,02,280. The price per gram increased by ₹60 to ₹12,785. Over the past three days alone, gold has gained ₹2,680 per sovereign. Market analysts attribute the rise to global uncertainties and increased demand for gold as a safe investment amid international geopolitical tensions.
kerala-gold-price-surges-again-crosses-1-lakh
gold price, Kerala gold rate, gold price hike, sovereign gold, bullion market, investment news, Kerala economy









