സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. കഴിഞ്ഞ ദിവസം 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് 240 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണ്ണത്തിന് ഉണ്ടായത്. ഇതോടെ 53,080 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
6635 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില തുടര്‍ച്ചയായി കൂടുകയാണ്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത്. വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് വില വർദ്ധന. കഴിഞ്ഞമാസം 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണ്ണവില.
Read More: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല









