web analytics

എസ്എസ്എ ഫണ്ടിന്റെ ആദ്യഗഡു കേരളത്തിന്; സുപ്രീംകോടതി പരാമർശത്തിനൊടുവിൽ 92.41 കോടി ലഭിച്ചു

ന്യൂഡൽഹി: സമഗ്ര ശിക്ഷ അഭിയാൻ (എസ്എസ്എ) പദ്ധതിയുടെ ഭാഗമായി കേരളത്തിന് ആദ്യ ഗഡുവായി 92.41 കോടി രൂപ കേന്ദ്രം അനുവദിച്ചു.

വിദ്യാഭ്യാസ വകുപ്പാണ് ഈ ഫണ്ട് കൈപ്പറ്റിയത്. ആദ്യഗഡുവിനായി 109 കോടി രൂപയായിരുന്നു കേരളം കേന്ദ്രത്തിന് സമർപ്പിച്ച പ്രൊപ്പോസൽ.

ഇതിൽ ബാക്കി 17 കോടി രൂപ ലഭിക്കാനുള്ളത് മാത്രമാണ്. ഫണ്ട് തടസ്സപ്പെടുമോയെന്ന ആശങ്കകൾക്കിടയിലാണ് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിനുശേഷം ഫണ്ട് സംസ്ഥാനത്തെത്തിയത്.

സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനക്കേസിൽ കേന്ദ്ര നിലപാട് വ്യക്തം

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഫണ്ടിനെ കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമായത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്‌തതായും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കാത്തതിന് കാരണം കേന്ദ്രം എസ്എസ്എ ഫണ്ട് തടഞ്ഞുവെച്ചതാണെന്നായിരുന്നു മുൻപ് കേരളത്തിന്റെ വാദം.

ഈ സാഹചര്യത്തിലാണ് ഫണ്ട് അനുവദിക്കാൻ സന്നദ്ധതയുള്ളതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയാണ് ഈ തീരുമാനം കോടതിയെ അറിയിച്ചത്.

കോൺഗ്രസ് ഗിയർ കൂട്ടുന്നു: തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറങ്ങി; യുവശക്തിക്ക് മുൻ‌തൂക്കം

17 കോടി കൂടി ലഭിക്കാനുണ്ട്; ആദ്യഗഡുവായി 92.41 കോടി

പിഎം-ശ്രീ സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ കേരളം മരവിപ്പിച്ചതിനെ തുടർന്ന് എസ്എസ്എ ഫണ്ട് ലഭിക്കുമോയെന്ന ആശങ്ക സംസ്ഥാനത്ത് നിലനിന്നിരുന്നു.

ഈ പശ്ചാത്തലത്തിൽ കേസ് പരിഗണിച്ച സുപ്രീംകോടതി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമന നടപടികൾ പൂർത്തിയായ വിവരം കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകി. ജനുവരിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സംസ്ഥാനത്തോട് നൽകിയ നിർദ്ദേശം.

English Summary

Kerala has received the first installment of ₹92.41 crore under the Samagra Shiksha Abhiyan (SSA) after the Centre informed the Supreme Court of its approval.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

Related Articles

Popular Categories

spot_imgspot_img