web analytics

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര നേട്ടം കുറിക്കുന്നു. രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. 

വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും.

 മന്ത്രിയായ എം.ബി. രാജേഷ് അധ്യക്ഷനായിരിക്കും. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രത്യേകാതിഥികളായെത്തും.

നാലുവർഷങ്ങളായി നീണ്ടുനിന്ന കൃത്യമായ പ്രവർത്തനങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും ഫലമാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ യാഥാർത്ഥ്യമാകുന്നത് എന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 

രണ്ടാമത്തെ പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യ മന്ത്രിസഭാ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജന പദ്ധതി. 

അതിനായി പ്രത്യേക മാർഗരേഖയും രൂപീകരിച്ചിരുന്നു.

സംസ്ഥാനത്ത് ആകെ 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത്. 

ഭക്ഷണം, ആരോഗ്യസംരക്ഷണം, വസ്ത്രം, സുരക്ഷിത താമസസ്ഥലം, സ്ഥിര വരുമാനം എന്നിവയില്ലാത്തവരെയാണ് അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. 

2021 ജൂൺ–ജൂലൈ മാസങ്ങളിൽ ആരംഭിച്ച നടപടികൾ 2022 മാർച്ചോടെ ഗ്രാമസഭകളുടെ അംഗീകാരത്തോടെ അന്തിമമായി.

ആദ്യഘട്ടത്തിൽ കണ്ടെത്തിയ 1,18,309 കുടുംബങ്ങളിൽ നിന്ന് പരിശോധനകൾക്കുശേഷം 87,158 ആയി ചുരുക്കി. 

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സൂപ്പർ ചെക്കിംഗും, 58,906 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും നടത്തി 64,006 കുടുംബങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 

ആലപ്പുഴയിലെ കുമാരപുരം, കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തുകളൊഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടിക പ്രസിദ്ധീകരിച്ചു.

സഹായങ്ങളുടെ വിശദാംശങ്ങൾ:

4,677 കുടുംബങ്ങൾക്ക് വീട്

2,713 കുടുംബങ്ങൾക്ക് വീട്‌യും ഭൂമിയും

4,394 കുടുംബങ്ങൾക്ക് സ്ഥിര വരുമാനമാർഗങ്ങൾ

20,648 പേർക്ക് ഭക്ഷണസഹായം

85,271 പേർക്ക് മരുന്ന്

5,777 പേർക്ക് പാലിയേറ്റീവ് പരിചരണം

7 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയ

കേരളത്തിന്റെ സാമൂഹ്യനീതിയുടെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും മാതൃകയായി “അതിദാരിദ്ര്യമുക്ത കേരളം” മറ്റുസംസ്ഥാനങ്ങൾക്കും പ്രചോദനമാകും.

English Summary:

Kerala will be officially declared India’s first extreme poverty-free state today. Chief Minister Pinarayi Vijayan will make the announcement at a grand event in Thiruvananthapuram Central Stadium at 5 PM, with Minister M.B. Rajesh presiding. Prominent Indian film stars Kamal Haasan, Mammootty, and Mohanlal will attend as special guests.

spot_imgspot_img
spot_imgspot_img

Latest news

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ തിരുവനന്തപുരം: സിപിഐയുടെ കടുത്ത...

സി.പി.ഐ ചെറിയ മീനല്ലാ… ക്യാപ്ടന് പോലും വഴങ്ങാതെ… തിരുത്തിച്ചു

സി.പി.ഐ ചെറിയ മീനല്ലാ… ക്യാപ്ടന് പോലും വഴങ്ങാതെ… തിരുത്തിച്ചു തിരുവനന്തപുരം: സിപിഎമ്മും സിപിഐയും...

Other news

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ മംഗളൂരു ∙ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ കാന്റീൻ...

കൊന്ന് ഫാനിൽ കെട്ടി തൂക്കി

കൊന്ന് ഫാനിൽ കെട്ടി തൂക്കി സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ അമ്മയെ മകളും പ്രായപൂർത്തിയാകാത്ത...

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി തിരുവനന്തപുരം:കേരളത്തിന്റെ...

കേരളം @ 69 ഐക്യത്തിനും നവോത്ഥാനത്തിനും മാതൃകയാകുന്ന കേരളത്തിന്റെ യാത്ര

കേരളം @ 69 ഐക്യത്തിനും നവോത്ഥാനത്തിനും മാതൃകയാകുന്ന കേരളത്തിന്റെ യാത്ര തിരുവനന്തപുരം: ഭാഷയുടെ...

ഇന്നു മുതൽ വിവിധ മേഖലകളിൽ പുതിയ മാറ്റങ്ങൾ

ഇന്നു മുതൽ വിവിധ മേഖലകളിൽ പുതിയ മാറ്റങ്ങൾ കേരളപ്പിറവി ദിനമായ ഇന്നുമുതൽ (2025...

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു വാഷിങ്ടൺ ∙ കുടിയേറ്റത്തിനല്ലാത്ത വീസയുമായി (Non-Immigrant...

Related Articles

Popular Categories

spot_imgspot_img