News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ക്ലബ് ഹൗസ്, നീന്തല്‍ കുളം..; പാലക്കാട് ക്ഷേത്ര ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോർട്‌സ് ഹബ് ഒരുങ്ങുന്നു

രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ക്ലബ് ഹൗസ്, നീന്തല്‍ കുളം..; പാലക്കാട് ക്ഷേത്ര ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോർട്‌സ് ഹബ് ഒരുങ്ങുന്നു
November 4, 2024

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിനായി പാലക്കാട് ജില്ലയിലെ ക്ഷേത്ര ഭൂമി ഒരുങ്ങുന്നു. രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റു കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉൾക്കൊള്ളുന്ന പദ്ധതിയ്ക്കായി 30 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് സ്പോര്‍ട്സ് ഹബ് ആരംഭിക്കുക.(Kerala Cricket Association to build sports hub at Palakkad temple grounds)

33 വര്‍ഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷേത്ര ഭൂമി പാട്ടത്തിനെടുത്തത്. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥയിൽ പറയുന്നു.

ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോര്‍ട്സ് ഹബിന്റെ നിർമാണം. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മ്മാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂർത്തീകരിക്കാനാണ് തീരുമാനം.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • Kerala
  • News

പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ; പാലക്കാട് ആർക്കൊപ്പം; പ്രതീക്ഷയോടെ മൂന്ന് മുന്നണികള...

News4media
  • Kerala
  • News
  • Top News

10 സ്ഥാനാർഥികൾ; ത്രികോണ മത്സരം; പാലക്കാടിൻ്റെ മനസ് ഇന്നറിയാം; വോട്ടെടുപ്പ് ഏഴ് മണി മുതൽ

News4media
  • Kerala
  • News

പാലക്കാട് കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; സ്ഥലം വിട്ടുനല്‍കി ചാത്തന്‍കുളങ്ങര ദേവീക്ഷേത്ര ട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]