web analytics

രണ്ടില രണ്ടാകും; ജോസിനൊപ്പം 2 എംൽഎമാർ; മന്ത്രിക്കൊപ്പം ഒരു എം.എൽ.എ

രണ്ടില രണ്ടാകും; ജോസിനൊപ്പം 2 എംൽഎമാർ; മന്ത്രിക്കൊപ്പം ഒരു എം.എൽ.എ

കേരള കോൺഗ്രസ് (എം)യെ ഒപ്പം നിർത്താനുള്ള യുഡിഎഫിന്റെ ശ്രമങ്ങൾ സജീവമാണ്. പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് മുന്നണി മാറ്റത്തിൽ താൽപ്പര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി, ഭരണവിരുദ്ധ വികാരത്തിന്റെ ശക്തി, ക്രൈസ്തവ സഭകളിൽ നിന്നുള്ള സമ്മർദ്ദം തുടങ്ങിയ ഘടകങ്ങളാണ് ജോസിനെ യുഡിഎഫിനോട് അടുപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. പാർട്ടിക്കുള്ളിലും ഈ നിലപാടിനെ അനുകൂലിക്കുന്ന നേതാക്കളുണ്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയുമായി ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ നീക്കങ്ങൾക്ക് കേരള കോൺഗ്രസ് (എം)യിൽ ശക്തമായ എതിര്‍പ്പും ഉയരുകയാണ്.

മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎൽഎ പ്രമോദ് നാരായണനുമാണ് മുന്നണി മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നത്.

ഇവരെ പിന്തുണക്കുന്ന മറ്റ് നേതാക്കളും പാർട്ടിക്കുള്ളിലുണ്ട്. അതേസമയം, ചീഫ് വിപ്പ് എൻ ജയരാജ് ഇതുവരെ വിഷയത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.

അഞ്ച് എംഎൽഎമാരുള്ള പാർട്ടിയിൽ യുഡിഎഫിലേക്കുള്ള പ്രവേശനത്തെ പിന്തുണയ്ക്കുന്നത് സെബാസ്റ്റ്യൻ കുളത്തിങ്കലും ജോബ് മൈക്കിളുമാണ്.

എന്നാൽ, മന്ത്രി എന്ന നിലയിൽ പാർട്ടിക്കുള്ളിൽ നിർണായക സ്വാധീനമുള്ള റോഷി അഗസ്റ്റിനെ കൂടെ നിർത്താതെ മുന്നണി മാറ്റ തീരുമാനമെടുക്കുന്നതിലെ രാഷ്ട്രീയ അപകടം ജോസ് കെ മാണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

എൽഡിഎഫ് സർക്കാരിനൊപ്പം തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും വ്യക്തമാക്കി. സഭയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സഭാ അധ്യക്ഷന്മാർ ഇതുവരെ രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയുമായി ജോസ് കെ മാണി സംസാരിച്ചെന്ന പ്രചാരണം തള്ളിയ റോഷി, പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും അവസാന തീരുമാനം ജോസ് കെ മാണിയുടേതാണെന്നും വ്യക്തമാക്കി.

ഇടതുഭരണം തുടരുമെന്നും വിശ്വാസപ്രമാണങ്ങളെയും ധാർമികതയെയും ചോദ്യം ചെയ്യുന്ന ഒരു നീക്കത്തിനും പാർട്ടി വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ മുന്നണി മാറ്റം സംഭവിച്ചാൽ കേരള കോൺഗ്രസ് (എം)യിൽ പിളർപ്പുണ്ടാകാനുള്ള സാധ്യതകളും ശക്തമാകുകയാണ്. 16ന് ചേരുന്ന നേതൃയോഗം അതിനാൽ തന്നെ പാർട്ടിക്ക് നിർണായകമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

English Summary

Efforts by the UDF to bring Kerala Congress (M) into its fold have intensified, with party chairman Jose K Mani showing interest in a possible alliance shift. However, the move has triggered strong internal opposition, especially from Minister Roshy Augustine and MLA Pramod Narayanan. With contrasting views within the party and the LDF insisting the alliance will continue, the leadership meeting scheduled on the 16th is expected to be crucial and could even decide the party’s future unity.

kerala-congress-m-udf-talks-internal-rift

Kerala Congress (M), Jose K Mani, UDF, LDF, Roshy Augustine, VD Satheesan, Kerala Politics

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ് ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img