web analytics

മഴ മാറും മുമ്പേ മഞ്ഞുകാലം തുടങ്ങി

മൂന്നാറിൽ സീസണിലെ ഏറ്റവും കുറഞ്ഞ താപനില;

മഴ മാറും മുമ്പേ മഞ്ഞുകാലം തുടങ്ങി

തിരുവനന്തപുരം: മഴ പൂർണമായി നിലച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് ശക്തമായി അനുഭവപ്പെടുന്നു.

സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറിൽ രേഖപ്പെടുത്തി. ഇന്നലെ പുലർച്ചെ മൂന്നാറിൽ താപനില 6.2 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.

സമീപത്തുള്ള കുണ്ടല ഡാമിലും സമാനമായ സാഹചര്യമാണ്; ഇവിടെ 6.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

തുടർച്ചയായി പത്തു ഡിഗ്രിക്ക് താഴെതാപനില അനുഭവപ്പെടുന്നതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടി.

ഇടുക്കി, വയനാട് ജില്ലകൾക്കൊപ്പം പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോരപ്രദേശങ്ങളിലും 20 ഡിഗ്രി സെൽഷ്യസിന് താഴെ താപനില രേഖപ്പെടുത്തി.

ശബരിമലയിൽ രാത്രി താപനില 17 ഡിഗ്രി, പകൽ 28 ഡിഗ്രി ആയിരുന്നു. ഡിസംബറോടെ തണുപ്പ് കൂടുതൽ ശക്തമാകുമെന്ന് പ്രവചനം.

വയനാട്ടിൽ പതിവായി നവംബർ അവസാനം മുതലാണ് പുലരികൾ മഞ്ഞുകൊണ്ട് മൂടാറ്. എന്നാൽ ഇത്തവണ നവംബർ ആദ്യവാരത്തിൽ തന്നെ മഞ്ഞ് വീഴ്ച രേഖപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ കുറഞ്ഞ താപനില 18–22 ഡിഗ്രി വരെയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കുറഞ്ഞ താപനില 17–19 ഡിഗ്രിയും കൂടിയത് 22–29 ഡിഗ്രി സെൽഷ്യസും ആയിരുന്നു.

English Summary

Kerala is experiencing colder early mornings despite ongoing rains. The season’s lowest temperature was recorded in Munnar at 6.2°C, while Kundala Dam reported 6.9°C. With temperatures consistently below 10°C, tourist inflow to Munnar has increased.

Hill regions of Idukki, Wayanad, Pathanamthitta, Thiruvananthapuram, and Palakkad recorded temperatures below 20°C. At Sabarimala, the temperature dipped to 17°C at night and rose to 28°C during the day. Wayanad experienced mist earlier than usual this year, with recent temperatures ranging between 18–22°C.

kerala-cold-wave-munnar-temperature-drop

Kerala Weather, Munnar Cold, Temperature Drop, Winter Season, Wayanad Mist, Sabarimala Weather, Idukki, Cold Wave

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

Related Articles

Popular Categories

spot_imgspot_img