തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി രൂപ അനുവദിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടിയും നീക്കി വെച്ചിട്ടുണ്ട്. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 150.34 കോടി രൂപയാണ് പ്രഖ്യാപിച്ചത്.(Kerala Budget; 402 crores for mid-day meal scheme in schools)
കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല്‍ മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക അനുവദിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ തൊഴിൽപ്രാപ്തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി.
വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ നൈപുണ്യപരിശീലന നൽകി തൊഴിൽപ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ച് ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളയിലൂടെ തൊഴിൽ നൽകുക എന്ന ജനകീയ ക്യാംപെയിനാണ് വിജ്ഞാന കേരളം.