web analytics

ശരീരം തളർന്നാൽ നടക്കാനും ഇനി എ.ഐ

ചിന്തിച്ചാൽ മതി പ്രവർത്തിച്ചോളും

ശരീരം തളർന്നാൽ നടക്കാനും ഇനി എ.ഐ

തിരുവനന്തപുരം: പക്ഷാഘാതം, അപകടം തുടങ്ങിയവ മൂലം ശരീരശേഷി നഷ്ടപ്പെട്ടവർക്ക് വീണ്ടും നടക്കാനുള്ള പ്രതീക്ഷ നൽകുന്ന നവീന സാങ്കേതികവിദ്യയുമായി മലയാളി യുവാക്കൾ.

നട്ടെല്ലിന്റെ സഹായത്തോടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനത്തിന്റെയും പിന്തുണയോടെ രോഗിയുടെ ചിന്തയ്‌ക്കനുസരിച്ച് കൈയും കാലും ചലിക്കാനുള്ള എക്‌സോ സ്കെൽട്ടൺ വികസിപ്പിച്ചിരിക്കുകയാണ് സ്റ്റാർട്ടപ്പായ ഇന്നോഡോട്സ് ഇന്നൊവേഷൻസ്.

‘എക്‌സോബോണിക്’ എന്ന പേരിൽ പുറത്തിറക്കിയ ഈ ഉപകരണം മലേഷ്യയിൽ നടന്ന IIC ഏഷ്യ-പസഫിക് ഇന്നോവേഷൻ ചലഞ്ച് മത്സരത്തിൽ AI for Social Impact വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

കൈ, കാൽ, നടുവ് എന്നിവക്ക് ചലനശേഷി നൽകുന്ന രീതിയിലാണ് ഈ എക്‌സോ സ്കെൽട്ടൺ പ്രവർത്തിക്കുന്നത്.

രോഗിയുടെ തലച്ചോറിലെ ഇ.ഇ.ജി (EEG) തരംഗങ്ങളും മാംസപേശികളിലെ ഇ.എം.ജി (EMG) സിഗ്നലുകളും ശേഖരിച്ചു വിശകലനം ചെയ്ത് പ്രോഗ്രാമാക്കിയ പ്രത്യേക ചിപ്പ് ഉപയോഗിച്ചാണ് ഉപകരണം പ്രവർത്തിക്കുന്നത്.

കടയ്‌ക്കൽ കിംസാറ്റ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു വികസനം.

ചലനസൂചന ലഭിക്കുമ്പോൾ യന്ത്രത്തിൽ നിന്നുള്ള വായു മർദ്ദം രോഗിയുടെ ശരീരത്തിൽ സമ്മർദ്ദം സൃഷ്ടിച്ച് ചലനം സാധ്യമാക്കും.

ഈ പദ്ധതിയുടെ മുഖ്യശില്പിയാണ് കൊല്ലം സ്വദേശിയായ അലൻ സിന്ധു ദിൻഷ. സംഘത്തിൽ അൽ ഇംതിയാസ്, എസ്. അരുൺ അരവിന്ദാക്ഷൻ, അക്ഷയ് ബി, ടോം സാം മാത്യു എന്നിവർ പങ്കെടുത്തു.

അലന്റെ അച്ഛൻ ബൈക്കപകടത്തിൽപ്പെട്ട് രണ്ടുവർഷം കിടപ്പിലായ അനുഭവമാണ് ഈ ആശയത്തിന് പ്രചോദനമായത്.

വിശേഷതകൾ:

ചെലവ് ഏകദേശം ₹6 ലക്ഷം.

പരമാവധി 80 കിലോ ഭാരമുള്ളവർക്ക് ഉപയോഗിക്കാം.

നിരന്തര പരിശീലനം മൂലം രോഗിക്ക് ചലനശേഷി വീണ്ടെടുക്കാം.

English Summary:

A group of young innovators from Kerala developed an AI-powered exoskeleton named Exobonic that allows paralyzed or mobility-impaired patients to walk using their brain signals. The startup, Innodots Innovations, founded by Alan Sindhu Dinsha, created the device with support from KIMSAT Hospital, Kadakkal. The system interprets EEG and EMG signals through an AI program to move limbs according to the user’s thoughts. The innovation won third place in the IIC Asia-Pacific Innovation Challenge under the AI for Social Impact category. The device costs around ₹6 lakh and can support users weighing up to 80 kg. Alan was inspired to create it after his father became paralyzed following a bike accident.

AI, health technology, Kerala innovation, exoskeleton, paralysis treatment, startup, rehabilitation

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

Related Articles

Popular Categories

spot_imgspot_img