web analytics

കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അനൂപ്, പ്രശസ്ത സാഹിത്യകാരൻ ഇ.വാസുവിന്റെ മകനാണ്

തിരുവനന്തപുരം: തൃശൂർ കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി.അനൂപിനെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.Kerala Agricultural University Forestry College Dean dies after being hit by a train

രാവിലെ 6.10നു തിരുവനന്തപുരം പേട്ടയിൽ വച്ച് ട്രെയിൻ തട്ടിയാണു മരണമെന്നു ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

2021 മുതൽ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനാണ്. ഫോറസ്റ്റ് പ്രൊഡക്ട് ആൻഡ് യൂട്ടിലൈസഷൻ ഡിപ്പാർട്മെന്റിന്റെ മേധാവിയുമാണ്. തിരുവനന്തപുരം ബേക്കറി ജംക്‌ഷൻ സ്വദേശിയായ അനൂപ്, പ്രശസ്ത സാഹിത്യകാരൻ ഇ.വാസുവിന്റെ മകനാണ്.

ഭാര്യ: രേണുക. മക്കൾ: അഞ്ജന, അർജുൻ.
വുഡ് അനാട്ടമി, ടിംബർ ഐഡന്റിഫിക്കേഷൻ, വുഡ് ക്വാളിറ്റി ഇവാലുവേഷൻ, ഡെൻഡ്രോക്രോണോളജി എന്നീ മേഖലകളിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ധനാണ്.

തെങ്ങിൻതടി വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകി. വെള്ളാനിക്കര ഫോറസ്റ്ററി കോളജിൽനിന്ന് 1990ൽ ബിരുദവും 1993ൽ ബിരുദാനന്തര ബിരുദവും നേടിയ അനൂപ്, 1994ൽ സർവകലാശാല സർവീസിൽ പ്രവേശിച്ചു.

2005ൽ ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

Related Articles

Popular Categories

spot_imgspot_img