തിരുവനന്തപുരം: പൊതുജനങ്ങൾ യാത്രാദുരിതം നേരിടുന്ന തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് ഇറങ്ങുന്നു. തൃശ്ശൂർ മുതൽ അരൂർ വരെയുള്ള റോഡിൽ നാളെ മന്ത്രി നേരിട്ട് പരിശോധന നടത്തും. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം.
തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി ഗണേഷ്‌കുമാർ വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോരിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടാകും. തൃശൂർ, എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പമുണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടിയിൽ നിന്നാണ് മന്ത്രി ഗണേഷ്‌കുമാറിന്റെ യാത്ര ആരംഭിക്കുന്നത്.
ഗതാഗത കുരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയ ശേഷം ഏതൊക്കെ ട്രാഫിക് പോയിന്റില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന റിപ്പോര്‍ട്ട് നാളെ തന്നെ തയ്യാറാക്കും. തുടർന്ന് ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കും.
Read Also: വർക്കലയിൽ തിരയിൽപ്പെട്ട് പതിനാലുകാരി മരിച്ചു; മൊബൈൽ നൽകാത്തതിന് വീട്ടിൽ നിന്നിറങ്ങി പോയതെന്ന് പോലീസ്