web analytics

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാസർകോട്: നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ച് ഇന്നലെയാണ് അന്ത്യം സംഭവിച്ചത്.

കാസർകോട് നീലേശ്വരം സ്വദേശിയാണ്. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് അദ്ദേഹം.

സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്‌.

തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങിപ്പോയില്ല,​ പ്രധാന കടമ്പ കടന്നാൽ ഇന്ന് പടക്കപ്പലിലേക്ക് പറക്കും

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് മാധവൻ എപ്പോഴും കൂടെയുണ്ടായിരുന്നു.

അച്ഛന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. കാവ്യയുടെ പ്രതിസന്ധി ഘട്ടങ്ങളിലടക്കം പിതാവ് മാധവനും അമ്മയും കൂടെയുണ്ടാകാറുണ്ട്.

അമ്മ ശ്യാമളയും അച്ഛന്‍ മാധവനും ആണ് തന്റെ നട്ടെല്ല് എന്നും കാവ്യയും പറഞ്ഞിരുന്നു. കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോഴാണ് അച്ഛനും അമ്മയും അങ്ങോട്ടും മാറിയത്.

ആദ്യ വിവാഹ മോചനത്തിലും കാവ്യയെ അദ്ദേഹം പിന്തുണച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാം പ്രതികരണം നടത്തിയും മകളെ പ്രതിരോധിച്ചതും പിതാവ് മാധവനായിരുന്നു.

ദിലീപുമായുള്ള അപ്രതീക്ഷിത വിവാഹത്തേയും അദ്ദേഹം മനസ്സ് അറിഞ്ഞ് പിന്തുണച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിസ്ഥാനത്തായപ്പോഴും കാവ്യയെ അച്ഛൻ ചേര്‍ത്തു പിടിച്ചു.

കാവ്യ തുടങ്ങിയ ലക്ഷ്യയെന്ന സ്ഥാപനത്തിന് പിന്നിലും അച്ഛന്റെ സുപ്രിയ ടെക്‌സ്റ്റൈല്‍സില്‍ നിന്നും കിട്ടിയ ഊര്‍ജ്ജമായിരുന്നു എന്ന് നടി തന്നെ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് എടുത്തിരുന്നു.

ശബരിമലയില്‍ രണ്ട് മരണം

പത്തനംതിട്ട: ശബരിമലയില്‍ രണ്ടുപേർ കുഴഞ്ഞു വീണ് മരിച്ചു. തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്.

കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) ആണ് മരിച്ചത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.Read more:

Summary: P. Madhavan, father of Malayalam actress Kavya Madhavan, passed away at the age of 75 in Chennai. The sad demise occurred yesterday, and condolences are pouring in from the film industry and fans alike.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി;...

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ

രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ കോട്ടയം ∙ സിപിഎമ്മിന്റെ ദേവികുളം...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

Related Articles

Popular Categories

spot_imgspot_img