web analytics

ചോലയിൽ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്നു; വേട്ടക്കാരൻ ഒളിവിൽ; മാംസം എടുത്ത ശേഷം പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉൾപ്പെടെ വനത്തിൽ കുഴിച്ചിട്ടു; ക്ഷേത്ര പൂജാരിയും കൂട്ടാളിയും പിടിയിൽ; സംഭവം നിലമ്പൂർ കോവിലകത്തിനടുത്ത്

നിലമ്പൂർ∙ ഗർഭിണിയായ കാട്ടിയെ (ഇന്ത്യൻ വൈൽഡ് ഗോർ) വേട്ടയാടി മാംസം വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചാലിയാർ ഇടിവണ്ണ മങ്ങാട്ടിരി നന്ദൻ (സുനിൽകുമാർ – 50), എടവണ്ണ പന്നിപ്പാറ വികെ പടി അക്കരമ്മൽ ഹംസ (42) എന്നിവരാണ് പിടിയിലായത്. ക്ഷേത്ര പൂജാരിയാണ് അറസ്റ്റിലായ നന്ദൻ. കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായി.

ജനുവരി 8ന് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിൽ നിലമ്പൂർ കോവിലകം ഇരുൾക്കുന്ന് നിക്ഷിപ്ത മലവാരത്തിൽ ഇടിച്ചിൽ ഭാഗത്ത് വച്ചാണ് കാട്ടിയെ സംഘം വേട്ടയാടിയത്. ചോലയിൽ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്ന് മാംസം എടുത്ത ശേഷം പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉൾപ്പെടെ വനത്തിൽ കുഴിച്ചിട്ടെന്നാണ് കേസ്. പന്നിക്കൂട്ടം അവശിഷ്ടങ്ങൾ മാന്തി പുറത്തിട്ടതോടെ ജനുവരി 18ന് വനപാലകർ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

മാംസം സ്വന്തം ആവശ്യത്തിനെടുത്ത ശേഷം വിൽപന നടത്തിയെന്നാണ് മൊഴി. ഏപ്രിൽ 6ന് അറസ്റ്റു ചെയ്ത പനങ്കയം എടക്കുളങ്ങര ഗോപകുമാർ, എരുമമുണ്ട മുരുകാഞ്ഞരം ജംഷീദ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നന്ദൻ, ഹംസ എന്നിവരുടെ പങ്ക് പുറത്തുവന്നത്. ഇരുവരെയും 10ന് അർധരാത്രി വീട് വളഞ്ഞാണ് പിടികൂടിയത്.

വേട്ടയിലും തുടർന്ന് മാംസം കഷണങ്ങളാക്കുന്നതിലും നന്ദനും ഹംസയും പങ്കെടുത്തെന്നാണ് മൊഴി. കുറ്റകൃത്യത്തിന് ഇരുവരും ഉപയോഗിച്ച ബൈക്കുകൾ, കത്തികൾ, മാംസം പാചകം ചെയ്ത പാത്രങ്ങൾ എന്നിവ കണ്ടെത്താനുണ്ട്. നന്ദൻ എടവണ്ണയ്ക്ക് സമീപം ക്ഷേത്രത്തിലെ പൂജാരിയും ഹംസ ടാപ്പിങ് തൊഴിലാളിയും ആണ്. വെടിവച്ച പത്തൂരാൻ അലി ഒളിവിലാണ്. തോക്ക് കണ്ടെത്തിയിട്ടില്ല.

ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ഗിരീശൻ, എസ്എഫ്ഒ പി.മാനുക്കുട്ടൻ, സി.എം.സുരേഷ്, ആന്റണി തോമസ്, എ.കെ.രമേശൻ, കെ.സതീഷ് കുമാർ, കെ.എൻ.ഹരീഷ്, കെ.പി.ലോലിത എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നന്ദൻ, ഹംസ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിന് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍ പാലക്കാട്:...

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

Related Articles

Popular Categories

spot_imgspot_img