പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കി. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശിനിയായ തീർഥ (15)യാണ് മരിച്ചത്. കുളത്തുമ്മൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.
ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ തീർഥയെ രാത്രി വൈകിയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വീട്ടുകാർ വൈകിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിക്ക് പ്രത്യേകമായ മാനസിക സമ്മർദ്ദമോ പ്രശ്നങ്ങളോ ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണോ, അതോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്നത് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമായി വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
English Summary
A 15-year-old student was found hanging at her home in Kattakada after returning from her Class 10 exam. Police have begun an investigation, and the exact cause of death is yet to be confirmed.









