ദില്ലി : 2024ലെ ആദ്യ ദിനം മൈനസ് അഞ്ച് ഡിഗ്രിയിലെത്തി കാശ്മീരിലെ കാലാവസ്ഥ.ഇത്തവണ വടക്കേ ഇന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറിൽ മൈനസ് 5.2 ഡിഗ്രിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു. തണുത്ത് മരവിക്കുന്ന അന്തരീക്ഷം ജനജീവിതത്തെ ബാധിക്കുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. പൈപ്പുകളെല്ലാം ഐസ് നിറഞ്ഞ് ബ്ലോക്കായി. കനത്ത മഞ്ഞ് വീഴ്ച്ച ആഘോഷിക്കാൻ ടൂറിസ്റ്റുകൾ എന്തുന്നുണ്ട്. പക്ഷെ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ അവലബിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശ്രീനഗറിലെ പ്രസിദ്ധമായ വഞ്ചികളുടെ കേന്ദ്രമായ ദാൾ ലേക്ക് തടാകം ഐസായി മാറി.
ദില്ലി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ പുക മഞ്ഞ് ഗതാഗതം തടസപ്പെടുത്തുന്ന രീതിയിലാണ്. പത്ത് മീറ്ററിന് മുമ്പിലുള്ളത് പോലും കാണാനാകാത്ത അവസ്ഥയാണ്. ഈയാഴ്ച്ച മുഴുവൻ കനത്ത തണുപ്പായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്ര അറിയിച്ചു.
അതേ സമയം രാജ്യത്തിന്റെ തെക്കേ അറ്റമായ കേരളത്തിലും തമിഴ്നാട്ടിലും രേഖപ്പെടുത്തുന്നത് കനത്ത ചൂട്. മാർച്ച്, ഏപ്രിൽ മാസത്തിന് സമാനമായ ചൂടാണ് കേരളത്തിൽ . ശരാശരി 33 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന നിലയിലാണ് ചൂടെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നു.ഡിസംബർ കാലത്ത് പതിവുള്ള തണുപ്പ് പോലും കേരളത്തിൽ ലഭിക്കുന്നില്ല.