web analytics

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

കാസർകോട്: മകന്റെ അപ്രതീക്ഷിത മരണത്തിന്റെ ദുഃഖം താങ്ങാനാകാതെ കാസർകോട്ടെ ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ഹാളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ദമ്പതികളുടെ ഏകമകൻ എം. ശിവാനന്ദൻ (19) കഴിഞ്ഞ ഡിസംബർ 29-ന് ബേക്കൽ ബീച്ച് ഫെസ്റ്റിവലിനിടെ നടന്ന അപകടത്തിലാണ് മരിച്ചത്. മംഗളൂരുവിൽ എൻജിനീയറിങ് പഠിച്ചുകൊണ്ടിരുന്ന ശിവാനന്ദൻ സംഗീത പരിപാടി കാണാനെത്തിയപ്പോൾ റെയിൽവേ ട്രാക്കിന് സമീപം നടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടത്തിൽപ്പെടുകയായിരുന്നു.

മകന്റെ മരണത്തിന് ശേഷം വേണുഗോപാലൻ നായരും സ്മിതയും ഗൗരവമായ മാനസിക വിഷമത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. അതിന് ശേഷം ഇരുവരും വളരെ അപൂർവമായി മാത്രമാണ് വീടിന് പുറത്തേക്ക് വന്നിരുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി.

ശിവാനന്ദന്റെ മരണത്തിനു ശേഷം സ്മിതയുടെ അമ്മ ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാൽ വ്യാഴാഴ്ച അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ദമ്പതികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ മകന്റെ വിയോഗം സഹിക്കാനാകാത്തതാണ് തീരുമാനത്തിന് കാരണമെന്ന സൂചനയുണ്ട്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

English Summary

A couple in Kasaragod, Kerala, was found dead in their home, suspected to be a suicide following the tragic death of their only son. Venu Gopalan Nair (55) and his wife Smitha (45) were discovered hanging in their house in Poynachi.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലത്തിൽ പല രാശിക്കാർക്കും രാവിലെക്കും വൈകുന്നേരത്തിനും...

രാഹുലിന് പിണറായിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! “അന്ന് ലീവിലായിരുന്നോ?” ഛത്തീസ്ഗഢ് വിഷയം കത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ...

Related Articles

Popular Categories

spot_imgspot_img