‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’; മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ കാളീ ദേവിയ്ക്ക് വിരലറുത്ത് നല്‍കി യുവാവ്

ബെംഗളൂരു: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തെത്താൻ ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ്. മോദിയോടുള്ള ആരാധനയ്ക്ക് പേരുകേട്ട അരുൺ വർണ്ണേക്കർ ആണ് മോദിഭക്തിയില്‍ സ്വന്തം വിരൽ മുറിച്ചത് . കാർവാർ നഗരത്തിലെ വീട്ടിൽ മോദിക്കായി ഒരു ആരാധനാലയം നിർമ്മിച്ചിട്ടുണ്ട് ഇയാൾ. പതിവായി ഇവിടെ പ്രത്യേക പ്രാർത്ഥനകളും യുവാവ് നടത്താറുണ്ട്.

വിരൽ മുറിച്ച ശേഷം അരുൺ തൻ്റെ രക്തം ഉപയോഗിച്ച് വീടിൻ്റെ ചുമരുകളിൽ ‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ ശേഷം അയൽരാജ്യങ്ങളുമായുള്ള അസ്വാരസ്യം കുറഞ്ഞുവെന്ന് അരുൺ വർണ്ണേക്കർ പറഞ്ഞു. കശ്മീർ മേഖലയിൽ സമാധാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിയെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിൻ്റെ പുരോഗതി മോദിയുടെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും കശ്മീർ ഇപ്പോൾ ശാന്തമാണെന്നുമാണ് അരുൺ പറയുന്നത്. രാജ്യത്തിൻ്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രാര്‍ഥനയ്ക്കായി രക്തമെടുക്കാൻ വേണ്ടി അരുണ്‍ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോൾ ആവേശം കൊണ്ട് വിരൽ മുറിയുകയായിരുന്നു എന്നും പ്രചാരണമുണ്ട്. തൂങ്ങിയ വിരലുമായി അരുണിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേർക്കാനാകില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് മുറിഞ്ഞുതൂങ്ങിയ വിരലിന്റെ ഭാഗം മുറിച്ചുനീക്കുകയായിരുന്നെന്നും ചില മാധ്യമങ്ങള്‍ പറയുന്നു.

 

Read Also: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീംകോടതി; നടപടി നേരിടാൻ തയ്യാറായിക്കൊള്ളൂവെന്നു മുന്നറിയിപ്പ്

 

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

Related Articles

Popular Categories

spot_imgspot_img