ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരെ യുവാവ് നൽകിയ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. രഞ്ജിത്തിനെതിരായ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസമാണ് അന്വേഷണം കോടതി സ്റ്റേ ചെയ്തത്.(Karnataka High Court says the harassment complaint against director Ranjith is false)
ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്നാണ് പരാതി. പരാതിയിൽ പറയുന്നത് സംഭവം നടന്നത് 2012ല്‍ എന്നാണ്. എന്നാൽ ഈ താജ് ഹോട്ടൽ തുടങ്ങിയത് 2016ലാണ്. അതിനാൽ ഈ ഹോട്ടലിലെ നാലാം നിലയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതി വിശ്വാസ്യയോഗ്യമല്ല.
കൂടാതെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്. എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നും കോടതി പറഞ്ഞു. അതുകൊണ്ട് പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ പലതും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്.