web analytics

രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി

രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ്.ആർ കൃഷ്ണ കുമാറാണ് കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്.

കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

പരാതിക്കാരന്‍റെ ആരോപണം മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് രഞ്ജിത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രഭുലിംഗ് നവദ്ഗി വാദിച്ചു.

ആരോപണവിധേയമായ സംഭവം നടന്നതായി പറയപ്പെടുന്ന ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടൽ, സംഭവം നടന്ന് നാല് വർഷത്തിന് ശേഷം 2016 ൽ മാത്രമാണ് തുറന്നതെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

രഞ്ജിത്തിന്റെ സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബെംഗളൂരുവിൽ വെച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നത്.

സിനിമാ ഷൂട്ടിങിനിടെ കോഴിക്കോട് വെച്ചാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പരാതിയിൽ ആരോപിച്ചിരുന്നത്.

രണ്ട് ദിവസത്തിന് ശേഷം ബെംഗളൂരു താജ് ഹോട്ടലിൽ എത്താൻ തന്നോട് ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ രഞ്ജിത്ത് നിർദേശിച്ചു.

മുറിയിലെത്തിയ തനിക്ക് മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.

എന്നാൽ സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് ലൈം​ഗിക പീഡന പരാതി ഉന്നയിച്ച യുവാവ് പരാതി നൽകിയതെന്ന് രഞ്ജിത്ത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് കർണാടക ഹൈക്കോടതിയെ അറിയിച്ചു.

നേരത്തെ കേസിൽ രഞ്ജിത്തിനെതിരെയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കോടതി തടഞ്ഞിരുന്നു.

സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളുരു: സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കിയിരുന്ന യുവതിക്കെതിരെ കേസെടുത്തു.

ബെം​ഗളുരു ആർ.ടി നഗർ പൊലീസാണ് നാൽപ്പത്തഞ്ചുകാരിക്കെതിരെ കേസെടുത്തത്.

ആർ ടി നഗറിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അമ്മയുടെ ലൈം​ഗികപീഡനത്തിന് ഇരയായത്.

സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിലാണ് പതിനഞ്ചുകാരി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതിനു പിന്നാലെ കൗൺസിലർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിൽ പതിനഞ്ചുകാരിയുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു.

വർഷങ്ങളായി അമ്മ തന്നെ ലൈം​ഗിക പീഡനത്തിനിരയാക്കുന്നു എന്നായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുകയാണെന്ന് പറഞ്ഞായിരുന്നു അമ്മ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

കഴി‌ഞ്ഞ ആറു വർഷമായി സ്വന്തം അമ്മ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയാണെന്ന് കൗൺസിലർ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പ്രതിയായ യുവതി. ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.

Summary: The Karnataka High Court has quashed the sexual harassment case against director Ranjith. Justice S.R. Krishna Kumar delivered the verdict, bringing relief to the director.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഉദ്യോഗസ്ഥരില്ലാത്ത കൺട്രോൾ റൂമുകൾ വരും

ഉദ്യോഗസ്ഥരില്ലാത്ത കൺട്രോൾ റൂമുകൾ വരും രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ ഓഫ് ചെയ്യാനുള്ള...

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാലമോഷണക്കേസില്‍...

Related Articles

Popular Categories

spot_imgspot_img