എണ്ണയിൽ വറക്കാത്ത കരിക്കിൻ ചിപ്സ്
തിരുവനന്തപുരം: കരിക്ക് ചെറുതായി അരിഞ്ഞ് ഡ്രൈയറിൽ ഉണക്കിയെടുത്താൽ കിട്ടുന്നത് ഒന്നാന്തരം ചിപ്സ്.
എണ്ണയിൽ വറുത്തെടുക്കേണ്ടതില്ല. അതിനാൽ, ആരോഗ്യത്തിനും ദോഷമില്ല. ചായയോടൊപ്പമോ അല്ലാതെയോ ഒക്കെ കൊറിക്കാം.
കരിക്കിൻ ചിപ്സ് വിപണിയിൽ ശ്രദ്ധ നേടിയിരിക്കുന്നത് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം പൊന്നുമംഗലം എൻ.എസ്. ഹൗസിലെ ഷമീർ–നജ്മി ദമ്പതികളുടേതാണ്.
ആവശ്യക്കാർ കൂടിയതോടെ സ്ഥിരമായ,ലാഭകരമായ വരുമാനമാർഗവും ഇവർ കണ്ടെത്തി.
വാനില, പൈനാപ്പിൾ, മാങ്ങ എന്നിവയുടെ ഫ്ലേവറുകളിലും തയ്യാറാക്കുന്ന കരിക്കിൻ ചിപ്സ് എട്ട് മണിക്കൂർ വരെ ഡ്രയറിൽ ഉണക്കി തയ്യാറാക്കിയതാണ്. അതിനാൽ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം.
“ഒന്നുകിൽ ഒരു വെറൈറ്റി സംരംഭം തുടങ്ങണമെന്ന ആലോചനയിൽ നിന്നാണ് ഇത് ആരംഭിച്ചത്.
കരികിനെ എണ്ണയിൽ വറുക്കാൻ പറ്റില്ലെന്ന് മനസ്സിലായതോടെ വിദേശ രാജ്യങ്ങളിലെ പ്രോസസ്സിംഗ് രീതി പഠിച്ചു, ഡ്രയർ ഉപയോഗിച്ച് പല പരീക്ഷണങ്ങളും നടത്തി,” എന്ന് ഷമീർ പറയുന്നു.
ആഴ്ചയിൽ മൂന്ന് ദിവസമാണ് നിർമ്മാണം. ഒരു ദിവസം 15 കിലോ വരെ വിറ്റുപോകാറുണ്ട്. 100 ഗ്രാം പായ്ക്കറ്റ് 100 രൂപ വിലയിലാണ് വിപണിയിലിറക്കുന്നത്.
English Summary
A unique snack named Karikin Chips, made from thinly sliced jackfruit (kari) dried in a food dryer without using oil, has become a hit in Thiruvananthapuram. The product is created by Shamir and Najmi, a couple from Ponnummangalam, who began the venture as a creative business idea.
Available in vanilla, pineapple, and mango flavors, the chips are dried for eight hours and can be stored for up to a year without spoilage. With increasing demand, the couple makes the chips three days a week, selling up to 15 kg per day. The price is ₹100 for a 100-gram pack.
karikin-chips-thiruvananthapuram-dryer-jackfruit-snack
Karikin Chips, Thiruvananthapuram, Jackfruit, Snacks, Food Innovation, Kerala Entrepreneurs, Shamir Najmi, Dryer Chips, Kerala News, Local Business









