ചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ജയിൽ മോചനത്തിനായുള്ള എല്ലാ ഇടപെടലുകളും നടത്തുന്നത് ഒരു മന്ത്രിയാണെന്ന ന്യൂസ് 4 മീഡിയ സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയെ കൊണ്ട് അതിവേഗത്തിൽ ഇത്തരമൊരു തീരുമാനം എടുപ്പിച്ചത് ഈ മന്ത്രിയാണെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം രണ്ടു ദിവസം മുമ്പേ ന്യൂസ്4 മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ ഇടപെടൽ നടത്തിയത് ആരാണെന്നതിൽ വ്യക്തത വരണം മുഖ്യമന്ത്രി ഇതിൽ വ്യക്തത വരുത്തണമെന്നും ചെ ന്നിത്തല പറയുന്നു.ഒരു കൊലക്കേസ് പ്രതിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് തുറന്നു വിടുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെ ഈ നിർദ്ദേശം മന്ത്രിസഭയുടെ പരിഗണനയിൽ വരില്ലെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാണ് ഇതിലെ ഒന്നാം പ്രതിയെന്നും ചെന്നിത്തല പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത ഈ തീരുമാനം പിൻവലിക്കാൻ സർക്കാർ തീരുമാനിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ന്യൂസ്4 മീഡിയ പുറത്തു വിട്ട വാർത്ത വായിക്കാം