കണ്ണൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്. ശോഭ, യശോദ എന്നിവർ അപകടസ്ഥലത്ത് വെച്ച് മരിച്ചിരുന്നു.(Kannur pickup van accident; three workers died)
ഇന്ന് രാവിലെയാണ് കണ്ണൂർ ഏഴിമല കുരിശുമുക്കിൽ അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലിനു പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു.
അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഒപ്പമുള്ളവരിൽ കുറച്ചുപേർ തൊഴിൽ സ്ഥലത്ത് എത്തിയെങ്കിലും പിന്നിൽ നടന്നിരുന്നവർ അപകടത്തിൽപ്പെടുകയായിരുന്നു.