കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയ പവിത്രൻ മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ കൂത്തുപറമ്പിലെ വീട്ടിൾ വെച്ചാണ് അന്ത്യം സംഭവിച്ചത്.
ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് 11 ദിവസം ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പവിത്രനെ കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുമ്പോൾ ജീവനക്കാരാണ് അനക്കമുണ്ടെന്ന് മനസിലാക്കിയത്.
അപ്പോഴേക്കും പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിൽ പരന്നിരുന്നു. സംസ്കാര സമയം വരെ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ജീവനുണ്ടെന്ന് മനസിലായതോടെ ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.