കൽപറ്റ: വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ വനം വകുപ്പ് പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
12 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. ഇന്നലെ ഉൾവനത്തിലെ 10 ഹെക്ടറോളം പുൽമേട് തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായത്.