കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടാക്കിയ സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.(Kalur stadium accident; Mridangavishan MD Nighosh Kumar arrested)
ഹൈക്കോടതി നിർദേശപ്രകാരം നിഗോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അതേസമയം വിവാദങ്ങൾക്കിടെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.